പ്രധാന വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 09/07/2025 )

  ◾ രാജ്യത്ത് സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന്. അര്‍ധരാത്രി 12 മണിക്ക് ആരംഭിച്ച ദേശീയ പണിമുടക്ക് കേരളത്തില്‍ ബന്ദിന് സമാനമാകാന്‍ സാധ്യത. 17 ആവശ്യങ്ങളുയര്‍ത്തി 10 തൊഴിലാളി സംഘടനകളും കര്‍ഷക സംഘടനകളും സംയുക്തമായാണ് അര്‍ധരാത്രി മുതല്‍ രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആശുപത്രി, പാല്‍ അടക്കമുള്ള അവശ്യ സേവനങ്ങളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ◾ കെ എസ് ആര്‍ ടി സി ഇന്ന് നിരത്തിലിറങ്ങില്ലെന്നും നിരത്തിലിറങ്ങിയാല്‍ കാണാമെന്നുമുള്ള എല്‍ ഡി എഫ് കണ്‍വീനര്‍ കൂടിയായ സി ഐ ടി യു സംസ്ഥാന അധ്യക്ഷന്‍ ടി പി രാമകൃഷ്ണന്റെ വെല്ലുവിളിക്കിടെ സംസ്ഥാനത്ത് ഇന്നും സര്‍വീസുകള്‍ നടത്താന്‍ കെ എസ് ആര്‍ ടി സിയുടെ തീരുമാനം. സര്‍വീസ് നടത്താന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെ എസ് ആര്‍ ടി സി അധികൃതര്‍ രംഗത്തെത്തി.…

Read More

പ്രധാന വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 12/06/2025 )

◾ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കൊപ്പം 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും നാളെ മുതല്‍ ജൂണ്‍ 15 വരെ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ◾ ദേശീയപാത 66-ലെ വിള്ളലുമായി ബന്ധപ്പെട്ട് കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനേയും കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ്സിനേയും രണ്ടുവര്‍ഷത്തേക്ക് വിലക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. കമ്പനി 85 കോടിയുടെ നിര്‍മാണം അധികമായി നടത്തണമെന്നും റോഡ് പുതുക്കിപ്പണിയുന്നതിന് കമ്പനിയില്‍നിന്ന് പൂര്‍ണ്ണമായ നഷ്ടപരിഹാരം ഈടാക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ◾ കേരള പുറങ്കടലില്‍ തീപിടുത്തമുണ്ടായ വാന്‍ഹായ് 503 കപ്പലിനെ നിയന്ത്രണ വിധേയമാക്കിയതായി വിവരം. കപ്പലില്‍ വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചെന്ന…

Read More

പ്രധാന വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 09/06/2025 )

  ◾ മൂന്നാം മോദിസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഇന്ന്. പ്രധാനമന്തി പദത്തില്‍ തുടര്‍ച്ചയായ പതിനൊന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്രമോദി പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. മൂന്നാം ബിജെപി സര്‍ക്കാരിന് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടാനായില്ലെങ്കിലും ഇക്കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് കൂടുതല്‍ ശക്തനും സ്വീകാര്യനുമായ ഒരു പ്രധാനമന്ത്രിയായാണ് മോദി വിലയിരുത്തപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. പ്രധാനമന്ത്രി പങ്കെടുക്കുന്ന മെഗാ റാലികളും പദയാത്രകളും പദ്ധതിയിലുണ്ട്. ◾ നിലമ്പൂര്‍ വഴിക്കടവില്‍ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്തുവിന്റെ പേരില്‍ രാഷ്ട്രീയ വിവാദം. അനന്തുവന്റെ മരണം ഗവണ്‍മെന്റ് സ്പോണ്‍സേഡ് മര്‍ഡറാണെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ ഷൗക്കത്തും യുഡിഎഫ് നേതാക്കളും മരണവിവരമറിഞ്ഞ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മരണത്തിനു പിന്നില്‍ ഗൂഡാലോചന ആരോപിച്ച് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇന്നലെ…

Read More

പ്രധാന വാര്‍ത്തകള്‍ / വിശേഷങ്ങള്‍ ( 07/06/2025 )

◾ സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാള്‍. ഏവര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ ◾ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ബക്രീദ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്യാഗത്തിന്റേയും സഹനത്തിന്റേയും ആത്മ സമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ടാണ് നാം ബക്രീദ് ആഘോഷിക്കുന്നതെന്നും വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തിയായ ബക്രീദ് മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓര്‍മിപ്പിക്കുന്ന ദിനം കൂടിയാണെന്നും മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു. ◾ യു.എസിന്റെ പ്രതിരോധ സംവിധാനമായ ഗോള്‍ഡന്‍ ഡോമിന് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ബദലൊരുക്കുന്നു. കരയിലൂടെയും ആകാശം വഴിയുമുള്ള ആക്രമണങ്ങളെ പറ്റി മുന്‍കൂട്ടി വിവരം നല്‍കി പ്രതിരോധത്തിന് സജ്ജമാക്കുന്ന സംവിധാനമാണ് ഡിആര്‍ഡിഒ വികസിപ്പിക്കാന്‍ ഒരുങ്ങുന്നത്. ലോക പ്രതിരോധ വ്യവസായത്തില്‍ ഇന്ത്യ പുതുശക്തിയായി ഉയര്‍ന്നുവരുന്ന സമയത്ത് രാജ്യത്തിന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുന്നതാകും ‘ഒപ്‌റ്റോണിക് ഷീല്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം. ◾ വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം…

Read More

പ്രധാന വാര്‍ത്തകള്‍ /വിശേഷങ്ങള്‍ ( 04/06/2025 )

    ◾ മോഹകപ്പില്‍ മുത്തമിട്ട് വിരാട് കോലിയും റോയല്‍ ചാലഞ്ചേഴ്സും. പതിനെട്ട് വര്‍ഷത്തെ നീണ്ടകാത്തിരിപ്പിനൊടുക്കം ഐപിഎല്‍ കിരീടം നേടി റോയല്‍ ചാലഞ്ചേഴ്സ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പഞ്ചാബ് കിങ്സിന്റെ പോരാട്ടവീര്യത്തെ ടീം മികവുകൊണ്ട് മറികടന്നാണ് ബെംഗളൂരു കന്നിക്കിരീടം നേടിയത്. ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ ആറു റണ്‍സിനാണ് ബെംഗളൂരുവിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു 43 റണ്‍സെടുത്ത വിരാട് കോലിയുടെ മികവില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 30 പന്തില്‍ 61 റണ്‍സെടുത്ത് അവസാന ഓവറുകളില്‍ കത്തികയറിയ ശശാങ്ക് സിംഗിനും പഞ്ചാബിനെ ലക്ഷ്യത്തിലെത്തിക്കാനായില്ല. അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണ്ടിയിരുന്ന പഞ്ചാബിന് ശശാങ്ക് നിംഗിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ 22 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. നാല്…

Read More