പ്രധാന വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 11/06/2025 )

  ◾ എം‌എസ്‌സി എൽസ3 കപ്പല്‍ അപകടം : പൂർണ്ണ കാർഗോ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു :എം‌എസ്‌സി എൽസ3 കപ്പലില്‍ ഉണ്ടായിരുന്ന പൂർണ്ണ കാർഗോ മാനിഫെസ്റ്റ് വിവരങ്ങള്‍ കേരള ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കി . കൊച്ചിയിലെ മെർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ലഭിച്ച വിവരങ്ങള്‍ ആണ് പുറത്തിറക്കിയത് . കേരള ചീഫ് സെക്രട്ടറിയുടെ അംഗീകാരത്തോടെ ആണ് ദുരന്ത നിവാരണ വകുപ്പ് ലിസ്റ്റ് പുറത്തു വിട്ടത് ◾ കേരളത്തില്‍ നൂറുശതമാനം സാക്ഷരതയുണ്ടെങ്കിലും വിദ്യാഭ്യാസം ഇല്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. സാക്ഷരതയും വിദ്യാഭ്യാസവും തമ്മില്‍ വ്യത്യാസമുണ്ടെന്നും വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കില്‍ ഇന്നു നമുക്കുചുറ്റും നടക്കുന്ന പലകാര്യങ്ങളും സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃദ്സമിതി ഗുരുവായൂരില്‍ സംഘടിപ്പിച്ച മാടമ്പ് സ്മൃതിപര്‍വം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ◾ ജുഡിഷ്യറിയെയും ചില കാര്യങ്ങളില്‍ സ്ഥാപിത താത്പര്യം ബാധിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്…

Read More

പ്രധാന വാര്‍ത്തകള്‍ / അറിയിപ്പുകള്‍ ( 10/06/2025 )

  ◾ കേരള തീരത്തിനടുത്ത് തീപിടിച്ച കൊളംബോയില്‍നിന്നു മുംബൈയിലേക്ക് പോകുകയായിരുന്ന വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിലെ തീ ഇപ്പോഴും നിയന്ത്രണ വിധേയമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആളിക്കത്തുന്നതോടൊപ്പം കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിക്കുന്നതാണ് തീ കെടുത്താന്‍ വെല്ലുവിളിയാകുന്നത്. കണ്ടെയ്‌നറുകള്‍ ഒഴുകി നടക്കുന്നതും കപ്പലിനടുത്തേക്കെത്തുന്നതിന് വെല്ലുവിളിയുയര്‍ത്തുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും നാവികസേനയുടെ ഒരു കപ്പലും സംയുക്തമായാണ് തീയണക്കാനുള്ള ശ്രമം നടത്തുന്നത്. കപ്പലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് തീ വ്യാപിച്ചിട്ടുണ്ട്. കപ്പലില്‍ ഉണ്ടായിരുന്ന 22 ജീവനക്കാരില്‍ രക്ഷപ്പെട്ട 18 നാവികരെ നാവികസേനയുടെ കപ്പലില്‍ മംഗളൂരുവിലെത്തിച്ചു. പരുക്കേറ്റ അഞ്ച് പേരെ എം.ജെ. ആശുപത്രിയിലേക്കു മാറ്റി. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. കാണാതായ 4 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ◾ തീപിടിച്ച ചരക്കുകപ്പല്‍ വാന്‍ഹായ് 503 കേരള തീരത്ത് ഉയര്‍ത്തുന്നതു വലിയ പാരിസ്ഥിതിക ദുരന്തഭീതിയെന്ന് റിപ്പോര്‍ട്ടുകള്‍. കപ്പലിലെ തീ നിയന്ത്രണാതീതമായതും ഉള്ളിലെ കണ്ടെയ്നറുകളില്‍ അപകടകരമായ രാസവസ്തുക്കളാണെന്നതും…

Read More

പ്രധാന വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 05/06/2025 )

  ◾ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷം ദുരന്തമായി മാറി. ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിനു ശേഷം റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചു. 33 പേര്‍ക്ക് പരുക്കേറ്റെന്നും 3 പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒരുക്കിയ ആഘോഷത്തിലേക്ക് പ്രതീക്ഷിച്ചതിലും അധികം ആളുകളെത്തിയതാണ് അപകടത്തിനു കാരണം. മഴ പെയ്തതോടെ ആളുകള്‍ തുറന്ന പ്രദേശത്തുനിന്ന് മാറാന്‍ തുടങ്ങിയതും ആളുകള്‍ ഒരുമിച്ച് നീങ്ങിയതും വലിയ അപകടത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ◾ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരമാവധി 35000 ആളുകളെ മാത്രമാണ് ഉള്‍ക്കൊള്ളാനാകുന്നത്. എന്നാല്‍ സ്റ്റേഡിയത്തില്‍ കയറാനായി വന്നത് മൂന്ന് ലക്ഷത്തോളം ആളുകളെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ബെംഗളൂരു നഗരത്തില്‍ ലഭ്യമായ മുഴുവന്‍ പോലീസ് സേനയെയും വിന്യസിച്ചിരുന്നുവെന്നും തീര്‍ച്ചയായും, ഈ ദുരന്തം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ഇരകള്‍ക്കൊപ്പമാണ്…

Read More