പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ ബീക്കാനേറിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ 26,000 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്യവേ, 18 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ജനങ്ങൾ വലിയ തോതിൽ ഓൺലൈനായി പങ്കെടുത്തതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യവ്യാപകമായി നടപ്പാക്കുന്ന ഈ സംരംഭത്തിന്റെ ഭാഗമായി 103 അമൃതഭാരത സ്റ്റേഷനുകൾ രാഷ്ട്രത്തിനു സമർപ്പിച്ചു. കേരളത്തിലെ വടകര, ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുകളും ഈ നവീകരണപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. വടകര റെയിൽവേ സ്റ്റേഷൻ: പരമ്പരാഗത ചാരുതയുള്ള ആധുനിക യാത്രാകേന്ദ്രം നവീകരിച്ച വടകര റെയിൽവേ സ്റ്റേഷന്റെ ഇന്നു നടന്ന ഔപചാരിക ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷകാര്യ-മത്സ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരവികസന സഹമന്ത്രി ശ്രീ ജോർജ് കുര്യൻ മുഖ്യാതിഥിയായി. പ്രതിദിനം 20,000-ത്തിലധികം യാത്രക്കാർക്കു സേവനമേകുന്ന വടകര സ്റ്റേഷൻ, അമൃതഭാരത സ്റ്റേഷൻ പദ്ധതിയുടെ (ABSS) ഭാഗമായി 29.47 കോടി രൂപ ചെലവിൽ സമഗ്രമായി നവീകരിച്ചു.…
Read More