പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

  konnivartha.com  : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ അടൂർ പോലീസ് പിടികൂടി. ചെങ്ങന്നൂർ പാണ്ടനാട്  സ്വദേശി അനന്ദു (26) വാണ് പെൺകുട്ടിയുടെ മൊഴിപ്രകാരം അറസ്റ്റിലായത്. പെൺകുട്ടിയുടെ  കുടുംബസുഹൃത്ത് കൂടിയാണ് ഇയാൾ. പെൺകുട്ടിയോട് വിശദമായി ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. പിന്നീട് വൈദ്യപരിശോധ നടത്തി. അനന്ദു പാണ്ടനാട്ടെ തന്റെ വീടിനു സമീപമുള്ള പെൺകുട്ടിയുടെ വീട്ടിൽ വച്ചും, ഇപ്പോൾ കുട്ടിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന അടൂർ കൈതക്കലുള്ള വീട്ടിൽ വച്ചും പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കി എന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

Read More