മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ പൊതുജന പരാതി പരിഹാര അദാലത്ത്

  കോന്നി വാര്‍ത്ത : സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ബ്ലോക്ക് തലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ പൊതുജന പരാതി പരിഹാര അദാലത്ത് നടത്തും. ഇതു സംബന്ധിച്ച് ജില്ലകളിൽ മന്ത്രിമാർക്ക് ചുമതല നൽകി പൊതുഭരണവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഫെബ്രുവരി ഒന്ന്, രണ്ട്, നാല് തിയതികളിൽ കൊല്ലം ജില്ലയിൽ മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മ, കെ.രാജു, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കാണ് അദാലത്തിന്റെ ചുമതല. ഈ ദിവസങ്ങളിൽ ആലപ്പുഴയിൽ മന്ത്രിമാരായ ജി.സുധാകരൻ, ഡോ. തോമസ് ഐസക്, പി.തിലോത്തമൻ എന്നിവർ അദാലത്തിൽ പങ്കെടുക്കും. ഇതേദിവസങ്ങളിൽ തൃശ്ശൂരിൽ മന്ത്രിമാരായ എ.സി.മൊയ്തീൻ, വി.എസ്്. സുനിൽകുമാർ, സി.രവീന്ദ്രനാഥ് എന്നിവർക്കാണ് ചുമതല. കോഴിക്കോട്ട് മന്ത്രിമാരായ കെ.ടി.ജലീൽ, എ.കെ.ശശീന്ദ്രൻ, ടി.പി.രാമകൃഷണൻ എന്നിവർ അദാലത്തിന് ഈ ദിവസങ്ങളിൽ ചുമതല വഹിക്കും. കണ്ണൂരിൽ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.കെ.ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് ഈ തീയതികളിൽ അദാലത്തിൽ പങ്കെടുക്കുന്നത്. ഫെബ്രുവരി എട്ട്, ഒൻപത്, 11 തിയതികളിൽ…

Read More