കോന്നി വാര്‍ത്ത ഡോട്ട് കോം : പുരാവസ്തുക്കൾ എപ്രകാരമാണ് തിരിച്ചറിയുന്നത്, അത് എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടത്, അത് സൂക്ഷിക്കാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടോ, അവയുടെ കൈമാറ്റവും വില്പനയും നടത്താൻ കഴിയുമോ തുടങ്ങി ധാരാളം ചോദ്യങ്ങൾ ഇപ്പോൾ കേരളീയ സമൂഹത്തിൽ ഉയർന്നു വരികയാണ്. പുരാവസ്തുക്കൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച ഇത്തരം കാര്യങ്ങളിൽ വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളും നിയമാവലികളും നിലവിലുണ്ട് അന്റിക്വിറ്റീസ് ആന്റ് ആർട്ട് ട്രഷേഴ്സ് ആക്ട് 1972 എന്ന കേന്ദ്ര ആക്ടിലാണ് പുരാവസ്തുക്കളുടെ കൈകാര്യം സംബന്ധിച്ച വിഷയങ്ങൾ പ്രതിപാദിക്കുന്നത്. നൂറു വർഷത്തിൽ കൂടുതൽ പഴക്കമുളളതും ചരിത്രപരമോ, കലാപരമോ, പുരാതത്വപരമോ ആയി പ്രാധാന്യമുളളതുമായ വസ്തുക്കളാണ് പുരാവസ്തുക്കൾ എന്ന ഗണത്തിൽ ഉൾപ്പെടുന്നത്. ഇത്തരത്തിൽപ്പെട്ട വസ്തുക്കൾ കൈവശമുളളവർക്ക് അവ പുരാവസ്തുവാണോ എന്ന കാര്യം ഉറപ്പിക്കുന്നതിനും, അത് നിയമപരമായി സൂക്ഷിക്കുന്നതിനുളള അവകാശം സമ്പാദിക്കുന്നതിനുമായി കേന്ദ്രപുരാവസ്തു വകുപ്പിൽ പുരാവസ്തു രജിസ്റ്ററിംഗ് ഓഫീസുകൾ പ്രവത്തിക്കുന്നുണ്ട്. അത്തരം ഓഫീസുകളിൽ…
Read More