പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാത :മുറിഞ്ഞകല്ലില്‍ പാതാളക്കുഴികള്‍

konnivartha.com: പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ട് കുറച്ചു മാസങ്ങള്‍ കഴിഞ്ഞു . നിര്‍മ്മാണത്തിലെ അപാകതകള്‍ തുടക്കം മുതല്‍ ചൂണ്ടി കാട്ടിയിട്ടും തങ്ങള്‍ക്ക് തോന്നും പടി റോഡ്‌ നിര്‍മ്മിച്ചതിനാല്‍ കോന്നി മുറിഞ്ഞകല്‍ ഭാഗത്ത്‌ പല സ്ഥലത്തും കുഴികള്‍ രൂപപ്പെട്ടു . കെ എസ് ടി പി അധികാരികള്‍ മാസങ്ങളായി കണ്ടില്ല എന്ന് നടിക്കുന്ന ഈ കുഴികള്‍ ഇതാ ഇവിടെ കിടന്നു വളരുന്നു . അല്‍പ്പം കൂടി കഴിഞ്ഞാല്‍ പാതാളത്തില്‍ എത്തുവാന്‍ താമസം വേണ്ട . വേഗതയില്‍ എത്തുന്ന വാഹനങ്ങള്‍ മൂലം സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലം ആണ് ഇവിടെ .ഇവിടെയാണ്‌ പല സ്ഥലത്തും ചെറുതും വലുതുമായ കുഴികള്‍ ഉള്ളത് .മുറിഞ്ഞകല്‍ ഭാഗത്ത്‌ വെറുതെ ഒന്ന് കണ്ണോടിച്ചാല്‍ കാണാം അഞ്ചോളം കുഴികള്‍ . അതിരുങ്കല്‍ നിന്ന് വന്നിറങ്ങുന്ന മുറിഞ്ഞകല്‍ ഭാഗത്ത്‌ വലിയ കുഴി തന്നെ ഉണ്ട് . വാഹനങ്ങള്‍ അടുത്ത്…

Read More

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാത പൂര്‍ത്തിയായില്ല .അതിന് മുന്നേ കടിച്ച് പറിച്ച നിലയില്‍

  konnivartha.com : കോടികണക്കിന് രൂപ ചിലവഴിച്ചു കെ എസ് ഡി പി പുനര്‍ നിര്‍മ്മിക്കുന്ന പുനലൂര്‍ മൂവാറ്റുപുഴ റോഡിനെ സംബന്ധിച്ച് പരാതികള്‍ ഒഴിഞ്ഞ   ദിവസം ഇല്ല . പല ഭാഗത്തും ഓടകള്‍ നിര്‍മ്മിച്ചത് അശാസ്ത്രീയം എന്ന് നിരന്തരം പരാതി വന്നിട്ടും കെ എസ് ഡി പി പൊന്‍കുന്നം ഓഫീസ് അധികാരികള്‍ക്ക് അനക്കം ഇല്ല .ഇപ്പോള്‍ ഇതാ ടാറിംഗ് കഴിഞ്ഞ റോഡു കുഴിഞ്ഞു . ഇതാണോ നല്ല നിലവാരത്തില്‍ ഉള്ള നിര്‍മ്മാണം . കോന്നി കുമ്പഴ റോഡില്‍ ഇളകൊള്ളൂര്‍ ഐ റ്റി സി പടിയ്ക്ക് സമീപം ആണ് ഈ കുഴി . ഇതാണോ നിലവാരം ഉള്ള ടാറിംഗ് . കൃത്യമായി മെറ്റല്‍ ഇട്ടു ഉറപ്പിച്ചു എങ്കില്‍ ഇങ്ങനെ ഇളകില്ല . ഏതു പെരുമഴക്കാലം വന്നാലും . ഈ റോഡ്‌ പണിയുടെ തുടക്കം മുതല്‍ പരാതി മാത്രമായിരുന്നു .…

Read More