പുതുവൽ- മങ്ങാട് റോഡ് നിർമ്മാണ പുരോഗതി എം എൽ എ സന്ദർശിച്ചു വിലയിരുത്തി

  konnivartha.com :പുതുവൽ- മങ്ങാട് റോഡ് നിർമ്മാണ പുരോഗതി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ സന്ദർശിച്ചു വിലയിരുത്തി. സംസ്ഥാന ബജറ്റിൽ അഞ്ചുകോടി രൂപ വകയിരുത്തി ആദ്യഘട്ട നിർമ്മാണ പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. രണ്ടാം ഘട്ട പ്രവർത്തിക്കായി 10 കോടി രൂപ സംസ്‌ഥാന ബജറ്റിൽ അനുവദിച്ചിട്ട് ഉണ്ട്.നിലവിൽ റോഡിന്റെ സംരക്ഷണഭിത്തി നിർമ്മാണമാണ് നടക്കുന്നത്.   റോഡ് നിർമ്മാണം ആരംഭിക്കുന്നതിനു മുമ്പായി വാട്ടർ അതോറിറ്റി കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവർത്തികൾ അടിയന്തിരമായി പൂർത്തിയാക്കുന്നതിന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. ഏനാദിമംഗലം സമഗ്ര കുടിവെള്ള പദ്ധതിക്ക് 102 കോടി രൂപയുടെ പ്രവർത്തിയാണ് പഞ്ചായത്തിൽ പുരോഗമിക്കുന്നത്. ദീർഘനാളായി തകർന്നു കിടന്ന പുതുവൽ മങ്ങാട് റോഡിന്റെ പുതുവൽ മുതലുള്ള നാലര കിലോമീറ്റർ ദൂരമാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത്. അഞ്ചര മീറ്റർ വീതിയിൽ ബിഎംബിസി സാങ്കേതികവിദ്യയിൽ ഉന്നത…

Read More

പുതുവൽ-മങ്ങാട് റോഡ് നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കും : എം എല്‍ എ

  konnivartha.com: പുതുവൽ-മങ്ങാട് റോഡ് നിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് അഡ്വ. കെ യു ജനീഷ്കുമാർ എം.എൽ.എ പറഞ്ഞു. പുതുവൽ-മങ്ങാട് റോഡിന്റെ നിർമ്മാണോദ്ഘാടനം പുതുവൽ ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു എംഎൽഎ.   സംസ്‌ഥാന സർക്കാർ അഞ്ചുകോടി രൂപ ചെലവിൽ പുതുവൽ മുതൽ കുന്നിട വരെയുള്ള ഭാഗം ബി എം ആൻഡ് ബി സി ആധുനിക നിലവാരത്തിലാണ് നിർമ്മിക്കുന്നത്. 2024 സംസ്‌ഥാന ബജറ്റിൽ കുന്നിട മങ്ങാട് ചെളികുഴി ഭാഗം ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിന് 10 കോടിരൂപയും വകയിരുത്തിയിട്ടുണ്ട്. പ്രവൃത്തിയുടെ പൂർത്തീകരണത്തോടുകൂടി ഈ പ്രദേശങ്ങളിലെ ഗതാഗത പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാകുമെന്നും അദേഹം പറഞ്ഞു. ചടങ്ങിൽ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്തു.കോന്നി നിയോജക മണ്ഡലത്തിലൂടെ കടന്നു പോകുന്ന 9.68 കി.മി നീളമുള്ള റോഡാണ് മങ്ങാട് -ചായലോട് -പുതുവൽ റോഡ്. പ്രവൃത്തിയിൽ നിലവിലെ ക്യാരേജ് വേയുടെ വീതിയിൽ തന്നെ ബി എം ആൻഡ്…

Read More