konnivartha.com: ഇന്ത്യൻ നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ മഹേന്ദ്രഗിരി മുംബൈയിൽ കമ്മീഷൻ ചെയ്തു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ ഭാര്യ സുദേഷ് ധൻഖറാണ് യുദ്ധക്കപ്പൽ ഉദ്ഘാടനം ചെയ്തത്. മുംബൈയിൽനടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി. മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡാണ് (എംഡിഎൽ) ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ മഹേന്ദ്രഗിരി നിർമിച്ചത്. മഹേന്ദ്രഗിരി ഇന്ത്യയുടെ നാവിക ശക്തിയുടെ അംബാസഡറായി മാറുമെന്നും കടലിൽ ഇന്ത്യയുടെ ത്രിവർണ പതാക അഭിമാനത്തോടെ പാറിക്കുമെന്നും ജഗ്ദീപ് ധൻകർ പറഞ്ഞു. കരസേനയിലും നാവികസേനയിലും വ്യോമസേനയിലുമായി പതിനായിരത്തിലധികം സ്ത്രീകളുടെ സാന്നിധ്യമുള്ള ഇന്ത്യൻ സായുധ സേന ലിംഗസമത്വത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചെന്നും മഹേന്ദ്രഗിരി കമ്മീഷൻ ചെയ്തത് സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു.
Read More