പാരമ്പര്യ കലയായ കുംഭ പാട്ടിന്‍റെ കുലപതിക്ക് ദേവസ്വം ബോര്‍ഡിന്‍റെ ആദരവ്

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്ന പാരമ്പര്യ കലയായ കുംഭ പാട്ടിന്‍റെ കുലപതിക്ക് ദേവസ്വം ബോര്‍ഡിന്‍റെ ആദരവ് ശബരിമല :ഭാരതാംബയുടെ വിരി മാറില്‍ ആദ്യം രൂപം കൊണ്ട കലാരൂപത്തില്‍ മുഖ്യ സ്ഥാനം ഉള്ള കുംഭ പാട്ടിന്‍റെ ആശാന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ആദരവ് ലഭിച്ചു .കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഊരാളി പ്രമുഖ നും കുംഭപാട്ടിന്‍റെ കുലപതിയുമായ കൊക്കാത്തോട്‌ ഗോപാലന്‍ ആശാനെ ദേവസ്വം ബോര്‍ഡ്‌ പ്രസിഡണ്ട്‌ പ്രയാര്‍ ഗോപാല കൃഷ്ണന്‍ പൊന്നാട ചാര്‍ത്തി പമ്പയില്‍ ആദരിച്ചു .കല്ലേലി കാവിലെ തൃപ്പാദ മണ്ഡപ നവീകരണം വിളംബരം ചെയ്തു കൊണ്ടുള്ള രഥ ഘോക്ഷ യാത്രയുടെ ഒന്നാം വാര്‍ഷിക ആഘോഷം പമ്പയില്‍ നടന്നപ്പോഴാണ് കൊക്കാത്തോട്‌ ആശാനെ ദേവസ്വം ബോര്‍ഡ്‌ ആദരിച്ചത് . അന്യം നിന്നുകൊണ്ടിരിക്കുന്ന ആദിവാസി കലാരൂപമാണ്‌ കുംഭപ്പാട്ട് .കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എന്നും സന്ധ്യാ…

Read More