പമ്പയിൽ അലഞ്ഞ് നടന്ന അന്യസംസ്ഥാനക്കാരായ 18 ഭിക്ഷാടകരെ മഹാത്മ ജനസേവന കേന്ദ്രം ഏറ്റെടുത്തു konnivartha.com: ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ യാചക നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പമ്പയില്‍ നിന്നും 18 യാചകരെ പോലീസ് കണ്ടെത്തി . ബീഹാര്‍ ,തമിഴ്നാട് നിവാസികളാണ് പിടിയിലായത് . നീലിമല , മരക്കൂട്ടം , പമ്പ ഗണപതി കോവില്‍ എന്നിവിടെ പമ്പ സി ഐ എസ് മഹേഷ് , ജില്ലാ സാമൂഹിക വകുപ്പ് ഓഫീസര്‍ ബി മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് യാചകരെ കണ്ടെത്തിയത് . ചെറുപ്പക്കാരും പ്രായം ഉള്ളവരും ആണ് അലഞ്ഞു തിരിഞ്ഞു നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത് . ഇവരെ പമ്പയില്‍ എത്തിച്ചവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല . പമ്പ ,ശബരിമല തുടങ്ങിയ പ്രദേശങ്ങള്‍ യാചക നിരോധന മേഖലയായി ഹൈക്കോടതി മുന്‍ തീര്‍ഥാടന കാലയളവില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു . ഇവരെ ഇവിടെ കൊണ്ട് വന്നത്…
Read More