Konnivartha. Com :പത്തനംതിട്ട ശ്രീചിത്തിര തിരുനാൾ സ്മാരക ടൗൺഹാൾ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ ഇന്ന് (30-03-2022) നാടിന് സമർപ്പിക്കും. രാവിലെ 11:30ന് നടക്കുന്ന ഉദ്ഘാടന യോഗത്തിൽ നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ അധ്യക്ഷനാകും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് മുഖ്യ അതിഥിയായിരിക്കും. ആധുനിക കേരളത്തിൻെറ നിർമാണ പ്രക്രിയയിൽ നാഴികക്കല്ലായ ക്ഷേത്രപ്രവേശന വിളംബരത്തോടനുബന്ധിച്ച് നിർമ്മിച്ചതാണ് ചിത്തിര തിരുനാൾ ടൗൺ ഹാൾ. കാലപ്പഴക്കത്താലും പ്രകൃതിക്ഷോഭത്തിലും പൂർണ്ണമായും തകർന്ന ടൗൺ ഹാൾ പുതിയ നഗരസഭാ ഭരണസമിതി അധികാരത്തിൽ വന്നതിനെ തുടർന്നാണ് പുതുക്കിപ്പണിതത്. 75 ലക്ഷം രൂപയാണ് നിർമാണത്തിന് ചെലവായത്. ജില്ലാ കേന്ദ്രത്തിലെ ഏക പൈതൃക ചരിത്ര സ്മാരകം എന്ന നിലയിൽ തനിമ നഷ്ടപ്പെടാതെ, ആധുനിക സംവിധാനങ്ങൾ ഒരുക്കിയാണ് ടൗൺ ഹാൾ നിർമ്മിച്ചത്. വിപുലീകരിക്കാൻ സാധ്യതയില്ലെന്ന് പലരും വിധിയെഴുതിയ ടൗൺ ഹാൾ എട്ടുമാസം കൊണ്ടാണ് നവീകരണ…
Read More