പത്തനംതിട്ട ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയിൽ ഭക്ഷണമില്ല എന്ന വാർത്ത അടിസ്ഥാന രഹിതം:ജില്ലാ കളക്ടർ

  konnivartha.com : /പത്തനംതിട്ട:പെരുനാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ ഉൾപെട്ട ളാഹ മഞ്ഞത്തോട് പട്ടികവർഗ്ഗ കോളനിയിലെ കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ 2 മാസമായി ലഭിക്കുന്നില്ല എന്നും, ചില കുടുംബങ്ങൾ പട്ടിണിയിലാണെന്നുമുള്ള പത്ര വാർത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടർ ഡോ: ദിവ്യ എസ്.അയ്യർ പറഞ്ഞു. കോളനിയിൽ 25 കുടുംബങ്ങളാണ് ഉള്ളത്. ഇവർക്കുള്ള ഭക്ഷ്യവസ്തുക്കൾ കൃത്യമായി വാതിൽപ്പടി സേവനമായി വിതരണം ചെയ്യുന്നത് പട്ടികവർഗ്ഗ വകുപ്പും സിവിൽ സപ്ലെയ്സ് വകുപ്പും ആണ്. സിവിൽ സപ്ലെയ്സ് വകുപ്പിൽ നിന്നും എ.എ.വൈ വിഭാഗത്തിൽ പെട്ട കാർഡ് ഉടമകളായ കുടുംബങ്ങൾക്ക് 35 കിലോ ഭക്ഷ്യധാന്യങ്ങളാണ് പ്രതിമാസം വിതരണം ചെയ്യുന്നത്.ഇതിൽ അരി, ഗോതമ്പ്, ആട്ട തുടങ്ങിയവ ഉൾപ്പെടുന്നു.കൂടാതെ പഞ്ചസാരയും ഇതോടൊപ്പം നല്കുന്നുണ്ട്. പട്ടികവർഗ്ഗ വകുപ്പ് 15 കിലോ ജയ അരി, ഒരു കിലോ എണ്ണ ഉൾപ്പടെ 13 ഇനം ഭക്ഷ്യ സാധനങ്ങളും പ്രതിമാസം ഓരോ കുടുംബത്തിനും…

Read More