കോന്നി വാര്‍ത്ത ഡോട്ട് കോം : മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് കൊമേഴ്സ്യല്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കും. യോഗ്യത: ബിരുദം. ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുളള പിജിഡിസിഎ/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ/തത്തുല്യം. മലയാളം കമ്പ്യൂട്ടിംഗില്‍ പ്രാവീണ്യം. പ്രായപരിധി- 26 വയസ് കവിയരുത്. സ്റ്റൈപന്‍ഡ് – 9000. താത്പര്യമുളളവര്‍ അപേക്ഷയോടൊപ്പം ബയോഡേറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഈ മാസം 28 ന് രാവിലെ 11 ന് ഓഫീസില്‍ ഹാജരാകണം. വിലാസം: ജില്ലാ പരിസ്ഥിതി എഞ്ചിനീയര്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസ്, കെ.കെ നായര്‍ റോഡ്, പത്തനംതിട്ട. ഫോണ്‍ : 0468 2223983, 9447975728.
Read More