പത്തനംതിട്ട :പ്രധാന അറിയിപ്പുകള്‍ ( 02/05/2025 )

ജില്ലയിലെ ആദ്യ വനിതാ ദഫേദാര്‍ ചുമതലയേറ്റു വെള്ള ചുരിദാറിനു കുറുകെ സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നമുള്ള ബെല്‍റ്റും തലപ്പാവും ധരിച്ച് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ ദഫേദാറായി റ്റി. അനുജ ചുമതലയേറ്റു. മുന്‍ ദഫേദാര്‍ ജി. ഷിബുവിന് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് ജില്ലയിലെ ആദ്യ വനിതാ ദഫേദാറായി അനുജ എത്തിയത്. സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ദഫേദാറാണ്. ആലപ്പുഴ കലക്ടറേറ്റിലെ കെ. സിജിയാണ് ആദ്യ വനിതാ ദഫേദാര്‍. മാഞ്ഞാലി തുവയൂര്‍ തെക്ക് സ്വദേശിനിയാണ് അനുജ. ജില്ലയിലെ സീനിയര്‍ ഓഫീസ് അറ്റന്‍ഡറാണ് കലക്ടറുടെ ദഫേദാര്‍. 20 വര്‍ഷമായി സര്‍വീസിലുള്ള അനുജ അടൂര്‍ റീസര്‍വേ ഓഫീസില്‍ ഓഫീസ് അറ്റന്‍ഡര്‍ ആയിരുന്നു. ചേംബറില്‍ കലക്ടര്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക, സന്ദര്‍ശകരെ ചേംബറിലേക്ക് കടത്തിവിടുക, അവര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയാണു ദഫേദാറിന്റെ പ്രധാന ജോലി. ജോലിക്കു സമയക്രമമില്ല. കലക്ടര്‍ ഓഫീസിലെത്തിയാല്‍ രാത്രിയെന്നോ…

Read More

പത്തനംതിട്ട :പ്രധാന അറിയിപ്പുകള്‍ ( 04/03/2025 )

മന്ത്രി ഒ ആര്‍ കേളുവിനെ സന്ദര്‍ശിച്ച് ഊരുമൂപ്പന്മാര്‍ ജില്ലയിലെ പട്ടികവര്‍ഗ ഊരുകളിലെ മൂപ്പന്മാര്‍ പട്ടികവര്‍ഗ വികസന വകുപ്പ്  മന്ത്രി ഒ ആര്‍ കേളുവിനെ സെക്രട്ടറിയേറ്റിലെ ഓഫീസില്‍ സന്ദര്‍ശിച്ചു. ഉന്നതികളിലെ വിവിധ വികസന വിഷയങ്ങളും കൃഷിയും വന്യമൃഗശല്യവുമെല്ലാം മൂപ്പന്മാര്‍ മന്ത്രിയുമായി പങ്കിട്ടു. വനാവകാശ നിയമം ഉപയോഗപ്പെടുത്തി പട്ടികവര്‍ഗക്കാര്‍ക്ക് കൂടുതല്‍ കൃഷിഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഊരുകൂട്ടങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തി വികസന പദ്ധതികളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രമോദ് നാരായണ്‍ എം എല്‍ എയും ഒപ്പമുണ്ടായിരുന്നു. നിയമസഭയും സന്ദര്‍ശിച്ചാണ് ഊരു മൂപ്പന്മാര്‍ മടങ്ങിയത്. സീതത്തോട് പാലം ഉദ്ഘാടനം (മാര്‍ച്ച് അഞ്ച്) മലയോര ഗ്രാമത്തിന്റെ ദീര്‍ഘകാല സ്വപ്നമായ സീതത്തോട് പാലം    (മാര്‍ച്ച് അഞ്ച്) വൈകിട്ട് ആറിന് പൊതുമരാമത്ത്  ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സമര്‍പ്പിക്കും. സീതത്തോട് -ഗവി റിവര്‍ എത്നോ ഹബ്  നിര്‍മാണോദ്ഘാടനവും…

Read More

പത്തനംതിട്ട : പ്രധാന അറിയിപ്പുകള്‍ (14/01/2025 )

ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശനം പത്തനംതിട്ടയില്‍ 13 വയസുമുതല്‍ പീഡനം നേരിട്ട കായികതാരമായ പെണ്‍കുട്ടിയെ ബാലാവകാശ കമ്മിഷന്‍ സന്ദര്‍ശിച്ചു; എന്‍.സുനന്ദ കോന്നിയിലെ ഷെല്‍റ്റര്‍ ഹോമിലെത്തിയാണ് കുട്ടിയെ കണ്ടത്. കുട്ടിക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ട്. ആശ്വാസനിധിയില്‍ നിന്നും എത്രയും വേഗം ധനസഹായം അനുവദിക്കാന്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കേസില്‍ഉള്‍പ്പെട്ട ഒരാളും രക്ഷപ്പെടാതെയുള്ള പഴുതടച്ചഅന്വേഷണമാണ് നടക്കുന്നതെന്ന് പ്രത്യേക അന്വേഷണ സംഘവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കമ്മിഷന്‍ അംഗം വ്യക്തമാക്കി. ഹബ് ആന്റ്  സ്പോക് ലാബ് തുടങ്ങി ആധുനിക രേഗപരിശോധനാ സംവിധാനങ്ങളുമായി ഹബ് ആന്‍ഡ് സ്പോക് മോഡല്‍ ലാബ് മല്ലപ്പള്ളി, പുളിക്കീഴ് ബ്ലോക്കുകളില്‍ തുടങ്ങി.  നവകേരള കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്റെ ഭാഗമാണിത്.  100 ദിന ബോധവല്‍ക്കരണത്തോടനുബന്ധിച്ച് ക്ഷയരോഗനിര്‍ണയത്തിനുള്ള കഫ സാമ്പിളുകള്‍ ആദ്യഘട്ടത്തില്‍ ശേഖരിക്കുകയാണ്. ഘട്ടംഘട്ടമായി വിവിധ പകര്‍ച്ചവ്യാധി പരിശോധനകള്‍, തൈറോയിഡ് പോലുള്ള ജീവിത ശൈലീരോഗപരിശോധനകള്‍,…

Read More

പത്തനംതിട്ട :പ്രധാന അറിയിപ്പുകള്‍ ( 18/12/2024 )

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു മല്ലപ്പളളി കെല്‍ട്രോണ്‍ സെന്ററില്‍ ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി, ടാലി, എം.എസ് ഓഫീസ്, ലോജിസ്റ്റിക് ആന്‍ഡ്  സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ   കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ :0469-2961525, 8281905525. താല്‍ക്കാലിക തൊഴിലവസരം ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സയ്ക്കായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു; ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍  ഡിസംബര്‍ 19ന് രാവിലെ 11 ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നുമാണ് 90 ദിവസത്തേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കുക. വൈകുന്നേരം ആറുമുതല്‍ രാവിലെ ആറുവരെയാണ് സേവന സമയം. ഫോണ്‍…

Read More

പത്തനംതിട്ട : പ്രധാന അറിയിപ്പുകള്‍ ( 29/06/2024 )

സ്പോട്ട് അഡ്മിഷന്‍ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) കോളജില്‍ ബി.എസ്.സി സൈബര്‍ ഫോറെന്‍സിക്സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ, എം.എസ്.സി സൈബര്‍ ഫോറെന്‍സിക്സ്, എം .എസ്.സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ :9446302066, 7034612362. ഫാസ്റ്റ് ഫുഡ് നിര്‍മ്മാണ പരിശീലനം അവസാനിച്ചു എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുന്നന്താനം അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തിയ പത്ത് ദിവസത്തെ ഫാസ്റ്റ് ഫുഡ് നിര്‍മ്മാണ പരിശീലനം അവസാനിച്ചു. 35 വിദ്യാര്‍ഥികള്‍ സംരഭക പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി. ചടങ്ങില്‍ കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീശ് ബാബു സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ഡയറക്ടര്‍ സി. വിജി, അസാപ്പ് പ്രോഗ്രാം…

Read More