കരുതലും കൈത്താങ്ങും തുടരുന്നു:ജനപക്ഷ ഇടപെടലിന്റെ ഭാഗമാണ് അദാലത്തുകള്‍- മന്ത്രി വീണാ ജോര്‍ജ് സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ ഇടപെടലുകളുടെ ഭാഗമാണ് അദാലത്തുകള്‍ എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മല്ലപ്പള്ളി താലൂക്ക്തല അദാലത്ത് സെന്റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലഭിക്കുന്നപരാതികള്‍ അദാലത്തിനുശേഷവും വിവിധതലങ്ങളില്‍ പരിശോധിച്ചാണ് പരിഹാരം ഉറപ്പാക്കുക. പൂര്‍ണ്ണമായും പരിഹരിക്കപ്പെടാത്തവ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ പുരോഗതി വിലയിരുത്തും. മന്ത്രിതലത്തിലും അഡീഷണല്‍ ചീഫ് സെക്രട്ടറി/ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും പരാതികളുടെ പുരോഗതി വിലയിരുത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പരാതികളില്‍ ന്യായമായിഇടപെട്ട് പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. 32 മുന്‍ഗണന റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തു. മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷനായി. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍, ജില്ലാ…
Read Moreടാഗ്: പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 09/12/2024 )
മന്ത്രിമാരുടെ നേതൃത്വത്തിലുള്ള അദാലത്ത് തുടങ്ങി:അദാലത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ നടപടി – മന്ത്രി പി.രാജീവ് പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തരപരിഹാരം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിന് ജില്ലയില്‍ തുടക്കം. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ മന്ത്രിമാരായ പി. രാജീവ്, വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതികള്‍ സ്വീകരിച്ചുള്ള പരിഹാരനടപടികള്‍. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കഴിഞ്ഞ തവണയും അദാലത്ത് വിജയമായി എന്ന് അദ്ദേഹം വ്യക്തമാക്കി. സംവിധാനങ്ങള്‍ക്ക് മാറ്റമുണ്ടാകുന്നതിന്റെ തെളിവാണ് പരാതികള്‍ കുറയുന്നത്. അദാലത്തുകളിലൂടെ വിപുലമായ പ്രശ്‌നപരിഹാരത്തിനാണ് അവസരം. വേഗത്തില്‍ കാര്യങ്ങള്‍ തീര്‍പ്പാക്കുന്ന ജനസേവകരായ ഉദ്യോഗസ്ഥരാണ് വേണ്ടത്. തീരാസംശയമുള്ള മറ്റൊരുവിഭാഗം തീരുമാനങ്ങള്‍ വൈകുന്നതിനിടയാക്കുന്നു. സംശയത്തിന്റെ കണ്ണടമാറ്റി വിശ്വാസത്തിന്റെ കണ്ണടയാണ് അവര്‍ക്കുണ്ടാകേണ്ടത്. ജനപക്ഷത്ത് നിന്ന് ചിന്തിക്കാനാകുകയാണ് പ്രധാനം. അദാലത്തിലെ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കിയിരിക്കണം. ഉദ്യോഗസ്ഥര്‍ നിയമങ്ങളിലെ കാലികമാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുമുണ്ട്. ഫയലില്‍ നടപടി സ്വീകരിക്കാത്തതും അഴിമതിയാണന്ന്…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (08/12/2024 )
കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തെ ക്ഷയരോഗമുക്തമാക്കും : മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ ഭരണകൂടം തുടങ്ങി വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ക്ഷയരോഗമുക്ത കേരളം എന്ന ലക്ഷ്യം നേടുമെന്ന് ആരോഗ്യ, വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാനുള്ള 100 ദിവസത്തെ തീവ്രബോധവത്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇലന്തൂര്‍ പെട്രാസ് കണ്‍വന്‍ഷെന്‍ സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ക്ഷയരോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഏറ്റവും പ്രധാന്യം നല്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഈ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. രോഗബാധിതരെ കണ്ടെത്തി മികച്ച ചികിത്സ നല്‍കി അണുബാധ വ്യാപനം തടയുക എന്നതാണ് പ്രധാന ദൗത്യം. രോഗമരണ നിരക്ക് കുറയ്ക്കുക. അനാവശ്യ ഭയം ഒഴിവാക്കുക, രോഗബാധിതരെ ഒറ്റപ്പെടുത്തുന്നത് തടയുക എന്നിവയും ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ ആശുപത്രികളോടൊപ്പം സ്വകാര്യമേഖലയിലും കൃതമായ പരിശോധന നടത്തി രോഗികളെ കണ്ടെത്തുന്നു. സിസ്റ്റം…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 06/12/2024 )
ഉപതിരഞ്ഞെടുപ്പ് 10ന് തയ്യാറെടുപ്പുകളായി – ജില്ലാ കലക്ടര്‍ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. 10നാണ് തിരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ 11 നുമാണെന്ന് അറിയിച്ചു. കോന്നി ബ്ലോക്ക്പഞ്ചായത്തിലെ ഇളകൊള്ളൂര്‍, പന്തളം ബ്ലോക്ക് പഞ്ചായത്തിലെ വല്ലന, നിരണം ഗ്രാമപഞ്ചായത്തിലെ കിഴക്കുംമുറി, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഇരുമ്പുകുഴി, അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പുളിഞ്ചാണി എന്നിവടങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വൈകിട്ട് ആറിന് ക്യൂവിലുള്ളവര്‍ക്കെല്ലാം സ്ലിപ്പ് നല്‍കി വോട്ട് രേഖപ്പെടുത്തുന്നതിന് അവസരം നല്‍കും. തിരിച്ചറിയല്‍ രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡിനു പുറമേ പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍നിന്നും തിരഞ്ഞെടുപ്പ് തീയതിയ്ക്ക് ആറുമാസ കാലയളവിന് മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോപതിച്ച…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (04/12/2024 )
കരുതലും കൈതാങ്ങും എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും : ജില്ലാ കലക്ടര്‍ പത്തനംതിട്ട ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല്‍ 17 വരെ മന്ത്രിമാരായ വീണാ ജോര്‍ജിന്റെയും പി. രാജീവിന്റെയും നേതൃത്വത്തില്‍ നടക്കുന്ന കരുതലും കൈത്താങ്ങും’ താലൂക്ക് തല പൊതുജന അദാലത്തിലേക്കുളള എല്ലാ സൗകര്യവും ഉറപ്പാക്കും എന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ക്രമീകരണങ്ങള്‍ വിശദീകരിച്ചു. അദാലത്ത് വേദിയില്‍ മെഡിക്കല്‍ ടീമിന്റെയും ഫയര്‍ഫോഴ്സിന്റെയും സേവനം ഉണ്ടാകും. കുടിവെള്ളം, വീല്‍ചെയര്‍ എന്നിവയും ക്രമീകരിക്കും. തദ്ദേശവകുപ്പിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെ ഹരിതചട്ടം പാലിച്ചാകും അദാലത്ത്. അവശ്യത്തിനുള്ള ജീവനക്കാരുടെ സേവനം ലഭ്യമാക്കും. കുടുംബശ്രീ സ്റ്റാള്‍ ഇവിടെ പ്രവര്‍ത്തിക്കും. അദാലത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം താലൂക്കുകളില്‍ ചേര്‍ന്ന് തയ്യാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം നല്‍കി. ഗതാഗതം നിരോധിച്ചു പുത്തന്‍കാവ് – കിടങ്ങന്നൂര്‍ റോഡില്‍ കിഴക്കേച്ചിറ കലുങ്ക്…
Read Moreപത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 03/12/2024 )
കരുതലും കൈതാങ്ങും;പരാതികള്‍ ഡിസംബര്‍ ആറ് വരെ സമര്‍പ്പിക്കാം ഓണ്‍ലൈനായും പരാതി സമര്‍പ്പിക്കാം പത്തനംതിട്ട ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല്‍ 17 വരെ നടക്കുന്ന കരുതലും കൈത്താങ്ങും’ താലൂക്ക്തല പൊതുജന അദാലത്തിലേയ്ക്കുള്ള പരാതികള്‍ ഡിസംബര്‍ ആറുവരെ സമര്‍പ്പിക്കാം. https://karuthal.kerala.gov.in എന്ന വെബ്സൈറ്റില്‍ ഒറ്റതവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി വ്യക്തിഗത ലോഗിന്‍ ചെയ്തു പരാതി സമര്‍പ്പിക്കാം. അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍, പരാതി സമര്‍പ്പിക്കാനുള്ള നടപടിക്രമം, സമര്‍പ്പിച്ച പരാതിയുടെ തല്‍സ്ഥിതി അറിയാനുള്ള സൗകര്യം തുടങ്ങിയവ വൈബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളിലായും പരാതി സമര്‍പ്പിക്കാം. മന്ത്രിമാരായ വീണാ ജോര്‍ജും പി. രാജീവും അദാലത്തുകള്‍ക്ക് നേതൃത്വം നല്‍കും. താലൂക്ക്, തീയതി, വേദി എന്ന ക്രമത്തില്‍ ചുവടെ. കോഴഞ്ചേരി, ഡിസംബര്‍ ഒമ്പത്, റോയല്‍ ഓഡിറ്റോറിയം പത്തനംതിട്ട. മല്ലപ്പളളി, ഡിസംബര്‍ 10, സെന്റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയം, മല്ലപ്പളളി. അടൂര്‍, ഡിസംബര്‍ 12,…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 02/12/2024 )
ഭിന്നശേഷികുട്ടികളുടെ സര്‍ഗവാസനകളെ പരിപോഷിപ്പിക്കാന്‍ രക്ഷിതാക്കളും മുന്‍കൈ എടുക്കണം : ജില്ലാ കലക്ടര്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിലനിര്‍ത്തുന്നതിന് രക്ഷിതാക്കളും മുന്‍കൈയെടുക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷണന്‍. ജില്ലാ പഞ്ചായത്തും ജില്ലാ ഭരണകൂടവും സാമൂഹികനീതി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായുള്ള കലാകായിക മേള ‘ഉണര്‍വ് 2024’ ഓമല്ലൂര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍ പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍, ജില്ലാ പഞ്ചായത്ത് പ്ലാനിംഗ് ഉപാദ്ധ്യക്ഷന്‍ ആര്‍. അജിത്ത് കുമാര്‍, ജില്ലാ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 30/11/2024 )
ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം മാതൃകാപരം : മന്ത്രി വീണാ ജോര്‍ജ് ഭാഗ്യക്കുറി വില്‍പ്പനയിലൂടെ ഉപജീവനം നയിക്കുന്ന ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കുമായി ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കായുള്ള യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, വിവാഹധനസഹായം, പ്രസവധനസഹായം, ചികില്‍ത്സാ ധനസഹായം, മരണാനന്തര ധനസഹായം തുടങ്ങി വിവിധ സഹായപദ്ധതികള്‍ ക്ഷേമനിധി ബോര്‍ഡ് മുഖേന നടപ്പാക്കി വരുന്നുണ്ട്. കഠിനാധ്വാനം ചെയ്ത് സ്വന്തം ജീവിതത്തോടൊപ്പം കുടുംബത്തേയും സരംക്ഷക്കുന്ന ഭാഗ്യക്കുറി വില്‍പ്പനക്കാരുടെ ക്ഷേമം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ റ്റി. ബി. സുബൈര്‍ അധ്യക്ഷനായി. പത്തനംതിട്ട നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഇന്‍ചാര്‍ജ് ആര്‍. ജയ്‌സിംഗ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ എസ്. ഷാജി,…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 29/11/2024 )
മാധ്യമ പ്രവര്‍ത്തകരുടെ അടിയന്തര ശ്രദ്ധയ്ക്ക് മാധ്യമ അക്രഡിറ്റേഷന്‍ പുതുക്കല്‍ ഇന്നു (നവംബര്‍ 30) അവസാനിക്കും മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ 2025-ലേക്കു പുതുക്കല്‍ (നവംബര്‍ 30) അവസാനിക്കും. റിപ്പോര്‍ട്ടര്‍മാര്‍ മീഡിയാ വിഭാഗത്തിലും എഡിറ്റോറിയല്‍ ജീവനക്കാര്‍ ജേണലിസ്റ്റ് വിഭാഗത്തിലുമാണ് അപേക്ഷിക്കേണ്ടത്. http://www.iiitmk.ac.in/iprd/login.php പേജിലെത്തി അക്രഡിറ്റേഷന്‍ നമ്പരും പാസ്വേഡും ടൈപ്പ് ചെയ്താല്‍ നിലവിലുള്ള പ്രൊഫൈല്‍ പേജ് ലഭിക്കും. പാസ്വേഡ് ഓര്‍മയില്ലാത്തവര്‍ ‘ഫോര്‍ഗോട്ട് പാസ്വേഡ്’ വഴി റീസെറ്റ് ചെയ്താല്‍ പുതിയ പാസ് വേഡ് നിങ്ങളുടെ അക്രഡിറ്റേഷന്‍ കാര്‍ഡില്‍ നല്‍കിയിട്ടുള്ള ഇ-മെയില്‍ ഐഡിയില്‍ എത്തും. (പുതിയ പാസ് വേഡ് മെയിലിന്റെ ഇന്‍ബോക്‌സില്‍ കണ്ടില്ലെങ്കില്‍ സ്പാം ഫോള്‍ഡറില്‍ കൂടി പരിശോധിക്കണം.) പ്രൊഫൈലില്‍ പ്രവേശിച്ചാല്‍ ‘റിന്യൂ രജിസ്‌ട്രേഷന്‍’ എന്ന ലിങ്ക് വഴി ആവശ്യമായ തിരുത്തലുകളും പുതിയ വിവരങ്ങളും ഫോട്ടോയും ഒപ്പും ചേര്‍ക്കാം. തുടര്‍ന്ന്, അപ്‌ഡേഷനുകള്‍ ‘കണ്‍ഫേം’ ചെയ്ത് പ്രിന്റ് എടുത്ത് ബ്യൂറോ ചീഫിന്റെയോ ന്യൂസ് എഡിറ്ററുടെയോ ഒപ്പും സീലുമായി സാക്ഷ്യപത്രത്തോടെ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (28/11/2024 )
‘കരുതലും കൈത്താങ്ങും’: (നവംബര്‍ 29) പരാതികള്‍ സ്വീകരിക്കും ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല പൊതുജന അദാലത്തിലേയ്ക്കുള്ള പരാതികള്‍ നവംബര്‍ 29 മുതല്‍ ഡിസംബര്‍ ആറുവരെ പ്രവ്യത്തി ദിവസങ്ങളില്‍ സ്വീകരിക്കും. പരാതി നേരിട്ട് സ്വീകരിക്കാന്‍ താലൂക്ക് അദാലത്ത് സെല്ലുണ്ടാകും. അക്ഷയകേന്ദ്രങ്ങള്‍ വഴിയും ഓണ്‍ലൈനായും നല്‍കാം. തുടര്‍ പരിശോധനയ്ക്കായി വകുപ്പ്തല അദാലത്ത് സെല്ലും ഏകോപനത്തിന് ജില്ലാ മോണിറ്ററിംഗ് സെല്ലും പ്രവര്‍ത്തിക്കും. നിശ്ചിത മേഖലയിലുള്ള പരാതികള്‍ മാത്രമാണ് സ്വീകരിക്കുക. ജില്ലയില്‍ ഡിസംബര്‍ ഒമ്പത് മുതല്‍ 17 വരെയാണ് അദാലത്ത്. മന്ത്രിമാരായ വീണാ ജോര്‍ജും പി രാജീവും നേത്യത്വം നല്‍കും. ഡിസംബര്‍ ഒമ്പത് കോഴഞ്ചേരി, 10 മല്ലപ്പള്ളി, 12 അടൂര്‍, 13 റാന്നി, 16 തിരുവല്ല, 17 കോന്നി എന്നിങ്ങനെയാണ് നടക്കുക. പൊയ്യാനില്‍ കോളജ് ഓഫ് നേഴ്‌സിംഗ് ഇനി ഹരിത കാമ്പസ് മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി കോഴഞ്ചേരി പൊയ്യാനില്‍ കോളജ് ഓഫ്…
Read More