വിവാഹേതര ബന്ധങ്ങള്‍ അപകടം: അഡ്വ. പി സതീദേവി സമൂഹത്തില്‍ കണ്ടുവരുന്ന വിവാഹേതര ബന്ധങ്ങള്‍ കുടുംബങ്ങളെ ശിഥിലമാക്കുന്നതിനൊപ്പം കുട്ടികളുടെ മാനസികാവസ്ഥയ്ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി. മക്കളെ ഉപകരണമായി കണ്ട് മാതാപിതാക്കള്‍ അവരവരുടെ ഭാഗത്തെ ന്യായീകരിക്കുമ്പോള്‍ കുട്ടികളുടെ ഭാവിയാണ് നശിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കി. തിരുവല്ല മാമ്മന്‍മത്തായി നഗര്‍ ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു. ഐസിഎഡിഎസിന്റെ സഹായത്തോടെ വനിതാ കമ്മിഷന്‍ കൗണ്‍സിലിംഗ് നടത്തുന്നത് ചെയര്‍പേഴ്‌സണ്‍ ചൂണ്ടികാട്ടി. കുടുംബ ബന്ധങ്ങള്‍ യോജിപ്പിക്കാനുള്ള ശ്രമമാണ് കൗണ്‍സിലിംഗിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ചൂഷണത്തിന് ഇരയാകുന്നവരില്‍ കൂടുതല്‍ സ്ത്രീകളാണ്. ജില്ലയിലെ നേഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലിസിനോടും ഉന്നത വിദ്യാഭ്യാസ വകുപ്പിനോടും റിപ്പോര്‍ട്ട് തേടിയതായി സതീദേവി വ്യക്തമാക്കി. അദാലത്തില്‍ ലഭിച്ച 57 പരാതികളില്‍ 12…
Read Moreടാഗ്: പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍
പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 28/12/2024 )
ഗതാഗത നിരോധനം വടശേരിക്കര 15-ാം വാര്‍ഡ് ഇടക്കുളം- അമ്പലംപടി- പുത്തന്‍പുരയ്ക്കല്‍ പടി- കൊല്ലം പടി റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ തിങ്കളാഴ്ച (ഡിസംബര്‍ 30) മുതല്‍ ഏഴു ദിവസത്തേയ്ക്ക് ഗതാഗതം നിരോധിച്ചു. വനിതാ കമ്മിഷന്‍ അദാലത്ത് 30 ന് കേരള വനിതാ കമ്മീഷന്‍ ജില്ലാതല അദാലത്ത് ഡിസംബര്‍ 30 ന് രാവിലെ 10 മുതല്‍ തിരുവല്ല മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍. അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും. ലേലം പി.എം.ജി.എസ്.വൈ പൈപ്പ് ലൈനായി കുഴിയെടുത്തതിന്റെ ഭാഗമായി ലഭിച്ച ഹാര്‍ഡ് റോക്കുകള്‍ ജനുവരി ആറിന് പകല്‍ 11 ന് വെച്ചുച്ചിറ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യുന്നു. ഫോണ്‍: 04735265238, 9496042669. റീസര്‍വേ റെക്കോഡ് പരിശോധിക്കാം അടൂര്‍ താലൂക്ക് ഏഴംകുളം വില്ലേജ് റീസര്‍വേ റെക്കോഡ് ഡിസംബര്‍ 30 മുതല്‍ ജനുവരി 30 വരെ ഏഴംകുളം വില്ലേജ് ഓഫീസിന് എതിര്‍വശം കല്ലൂര്‍…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 27/12/2024 )
വെറ്ററിനറി സര്‍ജന്‍ നിയമനം ജില്ലാവെറ്ററിനറി കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനാകാം. ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഡിസംബര്‍ 31ന് രാവിലെ 11 നാണ് വോക്ക്-ഇന്‍-ഇന്റര്‍വ്യു. യോഗ്യത-ബി.വി.എസ.്‌സി ആന്‍ഡ് എ.എച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ഫോണ്‍ : 0468 2322762. ഗ്രാമസഭ വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ ജനുവരി രണ്ടുമുതല്‍ ഒമ്പത് വരെ. വാര്‍ഡിന്റെ പേര്, തീയതി, സമയം, ഗ്രാമസഭകൂടുന്ന സ്ഥലം എന്ന ക്രമത്തില്‍ ചുവടെ. ചെറുകുളഞ്ഞി, ജനുവരി രണ്ട്, രാവിലെ 10.30, അഞ്ചാനി ക്നാനായ പളളി ഓഡിറ്റോറിയം. കരിമ്പനാംകുഴി, നാല്, ഉച്ചയ്ക്ക് ശേഷം 2.30, ബംഗ്ലാകടവ് ന്യൂ യുപി സ്‌കൂള്‍. വലിയകുളം, മൂന്ന്, രാവിലെ 10.30, വലിയകുളം സര്‍ക്കാര്‍ എല്‍പിഎസ് ഓഡിറ്റോറിയം. വടശ്ശേരിക്കര ടൗണ്‍, നാല്, രാവിലെ 10.30, കുമരംപേരൂര്‍ ഇഎ എല്‍പിഎസ് ബൗണ്ടറി, ഒമ്പത്, രാവിലെ 10.30, ബൗണ്ടറി എംആര്‍എസ് സ്‌കൂള്‍ പേഴുംപാറ, ആറ്,…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (26/12/2024 )
ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാം ഘട്ടം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കം മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജലസ്രോതസുകളുടെയും നീര്‍ച്ചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍ സംഘടിപ്പിക്കുന്ന ‘ഇനി ഞാന്‍ ഒഴുകട്ടെ’ മൂന്നാം ഘട്ടം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡിലെ കുറിഞ്ചാല്‍ മാത്തൂര്‍ പടി തോട് ശുചീകരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. 2025 മാര്‍ച്ച് 30 ന് ഉള്ളില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മുഴുവന്‍ നീര്‍ച്ചാലുകളുടെയും ജനകീയ വീണ്ടെടുക്കല്‍ പൂര്‍ത്തിയാക്കും. 14-ാം വാര്‍ഡ് മെമ്പര്‍ എം ആര്‍ അനില്‍ കുമാര്‍ അധ്യക്ഷനായി. സോഷ്യല്‍ ഓഡിറ്റ് വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍ ഒഴിവ് തദ്ദേശ സ്വയംഭരണ വകുപ്പ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍ 600 രൂപ ദിവസവേതനാടിസ്ഥാനത്തില്‍…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 24/12/2024 )
ക്രിസ്തുമസ് വിപണനമേള കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് പുതുവത്സര വിപണന മേള തുടങ്ങി. പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ 28 വരെയുണ്ടാകും. നഗരസഭ ചെയര്‍മാന്‍ റ്റി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് ആദില അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു ആദ്യ വില്‍പന നടത്തി. കേക്കുകള്‍, ജ്യൂസുകള്‍, ചിപ്സുകള്‍, സ്‌ക്വാഷുകള്‍, പലഹാരങ്ങള്‍, കൊണ്ടാട്ടങ്ങള്‍, അച്ചാറുകള്‍, വെളിച്ചെണ്ണ, സോപ്പ്, ടോയ്ലറ്ററിസ്, പെര്‍ഫ്യൂമുകള്‍, നട്സുകള്‍, വനവിഭവങ്ങള്‍, മസാലപ്പൊടികള്‍, ചെറു ധാന്യങ്ങള്‍, തേന്‍, ഇരുമ്പ്ഉപകരണങ്ങള്‍ എന്നിവ ലഭ്യമാണ്. രാവിലെ 10 മുതല്‍ 8 വരെയാണ് പ്രവര്‍ത്തനം. ക്രിസ്തുമസ് -പുതുവത്സരാഘോഷം; പരിശോധനാ സ്‌ക്വാഡിനെ നിയോഗിച്ചു ക്രിസ്തുമസ്-പുതുവത്സരാഘോഷ വേളകളില്‍ വ്യാജമദ്യം, ലഹരി വസ്തുക്കള്‍, മയക്കുമരുന്ന് തുടങ്ങിയവയുടെ പരിശോധന നടത്തുന്നതിന് താലൂക്ക്തല സ്‌ക്വാഡിനെ നിയോഗിച്ചു. രാത്രികാല പെട്രോളിംഗ് ശക്തമായി തുടരും.…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (21/12/2024 )
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ‘സ്‌നേഹസ്പര്‍ശം’ വയോജന സംഗമം നടത്തി വയോജനങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും, വയോജനങ്ങളുടെ കൂട്ടായ്മ രൂപപ്പെടുത്തുന്നതിനും വേണ്ടി പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജനസംഗമം’സ്‌നേഹസ്പര്‍ശം ‘നടത്തി. തട്ടയില്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ നടന്ന സംഗമം ഫോക് ലോര്‍ അക്കാദമി അംഗം അഡ്വ : സുരേഷ്‌സോമ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റാഹേല്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ വി.പി വിദ്യാധരപ്പണിക്കര്‍, പ്രിയാ ജ്യോതികുമാര്‍, എന്‍.കെ. ശ്രീകുമാര്‍ അംഗങ്ങളായ ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ്, കുടുംബശ്രി ചെയര്‍പേഴ്‌സണ്‍ രാജി പ്രസാദ്, സെക്രട്ടറി സി.എസ് കൃഷ്ണകുമാര്‍, സൂപ്പര്‍വൈസര്‍ സബിത, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. വയോജനങ്ങള്‍ കലാപരിപാടികള്‍ നടത്തി. പാട്ടും പറച്ചിലുമായി വയോജനങ്ങള്‍ നല്ല കൂട്ടായ്മ സൃഷ്ടിച്ചു അക്കൗണ്ടന്റ് നിയമനം കുടുംബശ്രീ പന്തളം ബ്ലോക്കില്‍ പ്രവര്‍ത്തനം…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 19/12/2024 )
സ്‌നേഹത്തണലാണ് സ്‌നേഹിത:-ചിറ്റയം ഗോപകുമാര്‍ അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കു വിധേയരാകുന്ന സ്ത്രീകളെയും കുട്ടികളെയും സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ‘സ്നേഹിത’ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌കിന്റെ എട്ടാമത് വാര്‍ഷികാഘോഷം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കാന്‍ ശ്രദ്ധിക്കണമെന്ന്പറഞ്ഞു. ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ആദില അധ്യക്ഷയായി. അസിസ്റ്റന്റ് കോഡിനേറ്റര്‍ കെ.ബിന്ദുരേഖ, ട്രീസ എസ് ജെയിംസ്, മാധ്യമപ്രവര്‍ത്തക ആര്‍ പാര്‍വതിദേവി, അയിനി സന്തോഷ്, കെ എം എം റസിയാ , ഗീതാ തങ്കമണി, അഡ്വക്കേറ്റ് എ കെ രാജശ്രീ , പി ആര്‍ അനുപ തുടങ്ങിയവര്‍ പങ്കെടുത്തു. ജെന്‍ഡര്‍ സംവാദം, ഫിലിം പ്രദര്‍ശനം, ഡിപ്രഷന്‍ ക്ലിനിക്ക് ലോഗോ പ്രകാശനം, സ്നേഹിത ലൈബ്രറി ഉദ്ഘാടനം എന്നിവയും നടന്നു. ട്രൈസ്‌കൂട്ടര്‍ വിതരണം ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ട്രൈസ്‌കൂട്ടര്‍ വിതരണം ചെയ്തു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം നിര്‍വഹിച്ചു. ഇലന്തൂര്‍…
Read Moreപത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 18/12/2024 )
കരുതലും കൈത്താങ്ങും : തുടര്‍ നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ് ഭിന്നശേഷിക്കാര്‍ക്ക് യാത്രാനിരക്കില്‍ ഇളവ് അനുവദിച്ചില്ലെങ്കില്‍ കണ്ടക്ടര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിലെ പരാതിയില്‍ തുടര്‍ നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്. ഭിന്നശേഷിക്കാര്‍ക്ക് സ്വകാര്യ ബസ് യാത്രയില്‍ നിരക്ക്ഇളവ് അനുവദിക്കാത്ത കണ്ടക്ടര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. 40 ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷിയുളളവര്‍ക്ക് സ്വകാര്യബസുകളില്‍ യാത്രാ നിരക്കില്‍ ഇളവുണ്ട്. എന്നാല്‍ ചില കണ്ടക്ടര്‍മാര്‍ ഇത് അനുവദിക്കാറില്ല. ഇതിനെതിരെ തോട്ടഭാഗം വടക്കുമുറിയില്‍ തിരുവോണം വീട്ടില്‍ എ. അക്ഷയ് തിരുവല്ല താലൂക്ക് അദാലത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് പരാതി നല്‍കിയിരുന്നു. ഭിന്നശേഷിക്കാരുടെ ഒരു ആനൂകൂല്യവും നിഷേധിക്കപ്പെടാന്‍ പാടില്ലെന്ന് മന്ത്രി അന്ന് വ്യക്തമാക്കി. സമൂഹത്തിലെ ഭിന്നശേഷിക്കാരായ ആളുകളെ പൊതുവായി ബാധിക്കുന്ന വിഷയമാണ് എന്ന് വിലയിരുത്തി അടിയന്തര നടപടിക്ക്…
Read Moreപത്തനംതിട്ട ജില്ല ;പ്രധാന വാര്‍ത്തകള്‍ ( 14/12/2024 )
അന്തിമ വോട്ടര്‍പട്ടികയ്ക്കായി കൂട്ടായ പ്രവര്‍ത്തനംവേണം – ജില്ലാ കലക്ടര്‍ യുവവോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും പരാതിരഹിതമായ അന്തിമ വോട്ടര്‍ പട്ടിക 2025 ജനുവരി ആറിന് പ്രസിദ്ധീകരിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോജിച്ച പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കവെ ജില്ലയിലെ 1077 ബൂത്തുകളിലും ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിക്കണമെന്നും നിര്‍ദേശിച്ചു. ഡെപ്യുട്ടി കലക്ടര്‍മാര്‍ ഇനി മുതല്‍ ഇ.ആര്‍.ഒ മാര്‍ ആയി പ്രവര്‍ ത്തിക്കും. ഇലക്ഷന്‍ കമ്മീഷന്റെ പുതുക്കിയ വിജ്ഞാപന പ്രകാരമാണിത്. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരായാണ് മാറ്റം. ഇആര്‍ഒ മാരായിരുന്ന തഹസില്‍ദാര്‍മാര്‍ക്ക് പകരമാണ് സംവിധാനം. തഹസില്‍ദാര്‍മാര്‍ എ.ഇ.ആര്‍.ഒ മാരായി പ്രവര്‍ത്തനങ്ങള്‍ നടത്തും. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഇ.ആര്‍ഒ, എ.ഇ.ആര്‍.ഒ മാരുടെ വിവരങ്ങള്‍ നിയമസഭാ മണ്ഡലം, ഇ.ആര്‍.ഒ, എ.ഇ.ആര്‍.ഒ എന്ന ക്രമത്തില്‍ ചുവടെ. 111…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 12/12/2024 )
കരുതലും കൈത്താങ്ങും ; അടൂര്‍ അദാലത്ത് ഇന്ന് (12) കരുതലും കൈത്താങ്ങും അടൂര്‍ താലൂക്ക്തല അദാലത്ത് ഇന്ന് (12) നടക്കും. അടൂര്‍ കണ്ണംകോട് സെന്റ് തോമസ് പാരിഷ് ഹാളില്‍ രാവിലെ 10 ന് ആരോഗ്യ, വനിതാ ശിശുവികസനവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തും. ആന്റോ അന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍, ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു ശബരിമല തീര്‍ഥാടനകാലത്ത് പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചിമുറി മാലിന്യസംസ്‌കരണത്തിനായുള്ള രണ്ട് മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റുകള്‍ (എംടിയു) കലക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.…
Read More