പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 05/03/2025 )

കണ്ടന്റ് എഡിറ്റര്‍: മാര്‍ച്ച് 10 വരെ അപേക്ഷിക്കാം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രിസം പദ്ധതിയില്‍ കണ്ടന്റ് എഡിറ്റര്‍ പാനലിലേക്ക് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. പ്ലസ്ടുവും വീഡിയോ എഡിറ്റിങില്‍ ഡിഗ്രി/ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുമാണ് യോഗ്യത. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 35 വയസ്. ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം cvcontenteditor@gmail.com  അപേക്ഷ ലഭിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വസ്തുലേലം 29ന് മല്ലപ്പളളി താലൂക്കില്‍ കല്ലൂപ്പാറ വില്ലേജില്‍ ബ്ലോക്ക് 17 ല്‍ 11437 നമ്പര്‍ തണ്ടപ്പേരിലുളള സ്ഥാവരവസ്തുക്കള്‍ നാലുലക്ഷത്തി ഇരുപതിനായിരം രൂപയ്ക്കുളള  കോടതിപിഴ കുടിശിക തുക ഈടാക്കുന്നതിന് മാര്‍ച്ച് 29ന് രാവിലെ 11.30ന് കല്ലൂപ്പാറ വില്ലേജ് ഓഫീസില്‍ മല്ലപ്പളളി തഹസില്‍ദാര്‍ ലേലം ചെയ്യും. ഫോണ്‍: 0469 2682293. ഇ-മെയില്‍ : tahsildarmallappally@gmail.com പട്ടികജാതി മൈക്രോപ്ലാന്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി മെഴുവേലി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി കുടുംബങ്ങളുടെ മൈക്രോപ്ലാന്‍ ജില്ലാ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 03/03/2025 )

വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണം: ബിഎല്‍എ മാരെ നിയമിക്കണം 2026ലെ നിയമസഭാ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടികയുടെ  ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ജില്ലയില്‍ മണ്ഡലാടിസ്ഥാനത്തില്‍ ബൂത്ത് ലവല്‍ ഏജന്റുമാരെ (ബിഎല്‍എ) അംഗീകൃത  രാഷ്ട്രീയപാര്‍ട്ടികള്‍ അടിയന്തരമായി നിയമിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു. ബിഎല്‍എ മാരെ നിയമിക്കുന്നതിന് അനുവദിച്ചിരുന്ന സമയപരിധി കഴിഞ്ഞതിനാല്‍ ബിഎല്‍എ മാരുടെ ലിസ്റ്റ് നല്‍കിയിട്ടില്ലാത്ത അംഗീകൃത  രാഷ്ട്രീയ പാര്‍ട്ടികള്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധപ്പെട്ട ഇ.ആര്‍.ഒ മാര്‍ക്ക് ലിസ്റ്റ് കൈമാറണം. മാംസോല്‍പന്ന നിര്‍മാണത്തില്‍ സ്വയം പര്യാപ്തരാക്കാന്‍ പരിശീലനം പട്ടികജാതി വിഭാഗക്കാരെ മാംസോല്‍പന്ന നിര്‍മാണത്തില്‍ സ്വയം പര്യാപ്തരാക്കി  സ്വയം-സംരഭകരാക്കുന്ന ദേശീയ പദ്ധതിയിന്‍ കീഴിലുള്ള ആദ്യഘട്ട പരിശീലനപരിപാടി കോയിപ്രം ബ്ലോക്ക് ഓഫീസില്‍ പൂര്‍ത്തിയായി. കേരളത്തില്‍ നിന്ന് കോയിപ്രം ബ്ലോക്കിനെയാണ് പദ്ധതിയുടെ പൈലറ്റ് പ്രോജെക്ടിനായി തിരഞ്ഞെടുത്തത്. ഐ സി എ ആര്‍ – ദേശീയ മാംസ ഗവേഷണകേന്ദ്രം, ഹെദരാബാദ്, കോയിപ്രം  ബ്ലോക്ക് പട്ടിക…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (01/03/2025 )

ഡെങ്കിപ്പനി: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് ജില്ലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് മുട്ടയിടാന്‍ സാധ്യതയുളള ചിരട്ട, ടയര്‍, കുപ്പി, പാത്രങ്ങള്‍, ചട്ടികള്‍ തുടങ്ങിയവ നീക്കം ചെയ്യുകയോ കമിഴ്ത്തി വയ്ക്കുകയോ ചെയ്യണം. ഫ്രിഡ്ജിന്റെ പിറകിലെ ട്രേ, ചെടിച്ചട്ടിക്കടിയില്‍ വയ്ക്കുന്ന പാത്രങ്ങള്‍, കൂളറിന്റെ ഉള്‍വശം ഇവയില്‍ നിന്നും ആഴ്ചയിലൊരിക്കല്‍ വെളളം നീക്കം ചെയ്യണം. വെളളം ശേഖരിക്കുന്ന പാത്രങ്ങളും, ടാങ്കുകളും കൊതുക് കടക്കാത്ത വിധം മൂടി വയ്ക്കണം. റബ്ബര്‍പാല്‍ ശേഖരിക്കുന്ന ചിരട്ട, കപ്പ് ഇവ ആവശ്യത്തിനുശേഷം കമിഴ്ത്തിവയ്ക്കണം. സെപ്റ്റിക് ടാങ്ക് വെന്റ് പൈപ്പിന്റെ മുകള്‍ ഭാഗത്ത് കൊതുകുവല ചുറ്റണം. വീടിനുളളിലും പരിസരത്തും വെളളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കി ആഴ്ചയിലൊരിക്കല്‍  ഡ്രൈ ഡേ ആചരിക്കണമെന്ന് ഡിഎംഒ ഡോ. എല്‍ അനിതകുമാരി അറിയിച്ചു.     തിനവിളയും ഗ്രാമനന്മ ചെറുധാന്യ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 28/02/2025 )

ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം പത്തനംതിട്ട ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലു മാസ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ ജില്ലാ കലക്ടറോടൊപ്പം വികസനപദ്ധതികളില്‍ പങ്കാളികളാകാന്‍ അവസരം ലഭിക്കും. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. എംഎസ് ഓഫീസ് അറിവും സാമൂഹിക വികസനത്തില്‍ തല്‍പരരായവര്‍ക്കും മുന്‍ഗണന. പ്രായം: 20-30. https://pathanamthitta.nic.in/en/pddip/  വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി മാര്‍ച്ച് 27. അഭിമുഖം മാര്‍ച്ച് 31 ന്. ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ഏപ്രില്‍ ആദ്യവാരം ആരംഭിക്കും. എസ്എസ്എല്‍സി പരീക്ഷ: ജില്ലയില്‍ 9925 വിദ്യാര്‍ഥികള്‍ ജില്ലയില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ 9925 വിദ്യാര്‍ഥികള്‍. ഇതില്‍ 5110 ആണ്‍കുട്ടികളും 4815 പെണ്‍കുട്ടികളുമാണുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരീക്ഷ എഴുതുന്ന 1516 പേരില്‍ 811 ആണ്‍കുട്ടികളും 705 പെണ്‍കുട്ടികളുമുണ്ട്. എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി 8080 വിദ്യാര്‍ഥികളില്‍ 4136 ആണ്‍കുട്ടികളും 3944 പെണ്‍കുട്ടികളുമുണ്ട്. അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുള്ള…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 26/02/2025 )

ഡിജിറ്റല്‍ പ്രോപര്‍ട്ടി കാര്‍ഡ് വരുന്നു- മന്ത്രി കെ. രാജന്‍ ഭൂമിയുമായി ബന്ധപ്പെട്ടുള്ള എല്ലാവിവരങ്ങളും ഉള്‍പെടുത്തി ഡിജിറ്റല്‍ പ്രൊപ്പര്‍ട്ടി കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍ എന്ന്  റവന്യു  വകുപ്പ് മന്ത്രി കെ. രാജന്‍. ആധുനിക സൗകര്യങ്ങളോടുകൂടി നിര്‍മിച്ച തിരുവല്ല സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ രണ്ടാം ഭൂപരിഷ്‌കരണമാണ് ഡിജിറ്റല്‍ റീസര്‍വേ പ്രവര്‍ത്തനങ്ങളിലൂടെ നടപ്പാക്കി വരുന്നത്. 2022-23 ല്‍ നടപ്പാക്കിയ ഡിജിറ്റല്‍ റീസര്‍വേ രാജ്യത്ത് ശ്രദ്ധേയമായി അടയാളപെടുത്താന്‍ കഴിയുന്ന ഒന്നാണ്. രജിസ്ട്രേഷന്‍ വകുപ്പിന്റെ പോര്‍ട്ടലായ പേള്‍, റവന്യൂ വകുപ്പിന്റെ റിലിസ്, സര്‍വേ വകുപ്പിന്റെ എന്റെ ഭൂമി എന്നിവയില്‍ ഭൂരേഖകളുമായി ബന്ധപെട്ടുള്ള സംവിധാനങ്ങളും സേവനങ്ങളും ലഭിക്കും. മൂന്നു പോര്‍ട്ടലുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള സേവനങ്ങളും ആരംഭിച്ചിരുന്നു. വില്ലേജുകളില്‍ നിന്നും ലഭിക്കേണ്ട 21 സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കി. മണ്ഡലത്തില്‍ എംഎല്‍എ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ആവശ്യമായ നടപടിയെടുക്കും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പ് ( 24/02/2025 )

കടപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം കടപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം  (ഫെബ്രുവരി 25) രാവിലെ 10.30 ന് റവന്യൂ-ഭവന നിര്‍മാണ മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മാത്യു ടി. തോമസ് എം.എല്‍.എ അധ്യക്ഷനാകും. ആന്റോ ആന്റണി എം.പിയാണ് വിശിഷ്ടാതിഥി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അനു, നിര്‍മ്മിതികേന്ദ്രം റീജിയണല്‍ എഞ്ചിനീയര്‍ എ.കെ. ഗീതമ്മാള്‍ തദ്ദേശസ്ഥാപന അധ്യക്ഷര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കയര്‍ ഭൂവസ്ത്ര സെമിനാര്‍ കയര്‍ വികസന വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും നടപ്പാക്കുന്ന കയര്‍ ഭൂവസ്ത്ര ജില്ലാതല സെമിനാര്‍ അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍  (ഫെബ്രുവരി 25) രാവിലെ ഒന്‍പതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (22/02/2025 )

ഉപതിരഞ്ഞെടുപ്പ്  (ഫെബ്രുവരി 24) ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് (ഫെബ്രുവരി 24) നടക്കും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 25 ന് രാവിലെ 10 മുതല്‍. തിരഞ്ഞെടുപ്പ് ഫലം https://www.sec.kerala.gov.in/public/te/ ലിങ്കില്‍ ലഭിക്കും. പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡ്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗര്‍ വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ്. മൂന്നും സ്ത്രീ സംവരണ വാര്‍ഡുകളാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡിനു പുറമേ പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എല്‍സി ബുക്ക്, തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുമ്പ് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നീ രേഖകളില്‍ ഏതെങ്കിലും ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം. (പിഎന്‍പി 455/25) ഉപതിരഞ്ഞെടുപ്പ്: പ്രാദേശിക അവധി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/02/2025 )

കാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു ആരോഗ്യവകുപ്പിന്റെ  ‘ആരോഗ്യം ആനന്ദം’ കാന്‍സര്‍ കാമ്പയിന്റെ ഭാഗമായി നിലയ്ക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കാന്‍സര്‍ നിര്‍ണയക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി ഉദ്ഘാടനം ചെയ്തു. 30 വയസിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കായി  നടന്ന ക്യാമ്പില്‍ 38 പേര്‍ക്ക് ക്യാന്‍സര്‍ പരിശോധന നടത്തി. അട്ടത്തോട്, തുലാപ്പള്ളി, നാറാണംതോട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. വാര്‍ഡ് അംഗം മഞ്ജു പ്രമോദ്, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്, പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സജിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. ജി. വിനോദ്, പബ്ലിക് ഹെല്‍ത്ത് നേഴ്സ് ഇന്‍ചാര്‍ജ് കെ. ഷാമില, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശുഭ, അനിഷ, മോണിക്ക, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സുമാരായ രാജിമോള്‍, അജിന്‍, നിഷ, മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരായ ശരണ്യ, അഞ്ജിത, ഊര് മൂപ്പന്‍ രാമന്‍കുട്ടി, ആശ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 21/02/2025 )

അടൂര്‍ മണ്ഡലത്തില്‍ 30 റോഡുകള്‍ക്ക് ഭരണാനുമതി അടൂര്‍ മണ്ഡലത്തില്‍ 30 ഗ്രാമീണ റോഡുകള്‍ക്ക് ഭരണാനുമതി ലഭിച്ചതായി നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. സമയബന്ധിതമായി നിര്‍മാണം ആരംഭിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അടൂര്‍ നഗരസഭയിലെ നാലും പന്തളം നഗരസഭയില്‍ മൂന്നും 23 പഞ്ചായത്തുകളിലുമാണ് ഗ്രാമീണ റോഡുകള്‍ക്കാണ് അനുമതി ലഭിച്ചത്. മലയാലപ്പുഴ ക്ഷേത്ര ഉത്സവം: ക്രമീകരണങ്ങള്‍ ഉറപ്പാക്കും- ജില്ലാ കലക്ടര്‍ മലയാലപ്പുഴ ക്ഷേത്രഉത്സവത്തിനും പൊങ്കാലയ്ക്കും കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് അറിയിച്ചത്. പോലീസിന്റെ നേതൃത്വത്തിലാണ് സുരക്ഷ ക്രമീകരണങ്ങള്‍. പൊങ്കാല ദിവസം കൂടുതല്‍ വനിതാ പോലീസിനെ മഫ്തിയില്‍ നിയോഗിക്കും; ട്രാഫിക് ക്രമീകരിക്കും. ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളുമായി ചേര്‍ന്ന് വാഹന പാര്‍ക്കിംഗ് ഏര്‍പ്പെടുത്തും. ക്ഷേത്രപരിസരത്ത് അഗ്നിശമന സേനയുടെ വാഹനം ഉള്‍പ്പടെയാകും സാന്നിധ്യം.…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 19/02/2025 )

ഉപതെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗര്‍ എന്നീ നിയോജക മണ്ഡലങ്ങളുടെ പരിധിക്കുള്ളില്‍ ഫെബ്രുവരി 22 ന് വൈകിട്ട് ആറു മുതല്‍ വോട്ടെടുപ്പ് ദിനമായ 24 ന് വൈകിട്ട് ആറു വരെയും വോട്ടെണ്ണല്‍ ദിനമായ 25 ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയും മദ്യ വില്‍പന നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കും കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാന്‍ ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കലക്ടറേറ്റ് കോണ്‍ഫന്‍സ് ഹാളില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. ജലജന്യരോഗങ്ങള്‍ക്കെതിരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. സ്വയം…

Read More