പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 20/03/2025 )

വന്യജീവി ആക്രമണ പ്രതിരോധ പ്രവര്‍ത്തന പദ്ധതി ഉദ്ഘാടനം (മാര്‍ച്ച് 21)  വന്യജീവി ആക്രമണ പ്രതിരോധ പ്രവര്‍ത്തന പദ്ധതികളുടെ ഉദ്ഘാടനം തുലാപ്പള്ളി മാര്‍ത്തോമാ പാരിഷ് ഹാളില്‍ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്  (മാര്‍ച്ച് 21) വൈകിട്ട് 3.30 ന് നിര്‍വഹിക്കും. റാന്നി എംഎല്‍എ പ്രമോദ് നാരായണന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.   വിവിധ പഞ്ചായത്തുകളിലായി 18.5 കിലോമീറ്റര്‍ വിസ്തൃതിയിലാണ് ആദ്യഘട്ട നിര്‍മാണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പെരുനാട്, വെച്ചൂച്ചിറ, വടശേരിക്കര, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി എസ് മോഹനന്‍, ടി കെ ജയിംസ്, ലതാ മോഹന്‍, സോണിയ മനോജ്, റാന്നി ഡി.എഫ്.ഒ പി കെ ജയകുമാര്‍ ശര്‍മ തുടങ്ങിയവര്‍ പങ്കെടുക്കും.…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 20/03/2025 )

ശുചിത്വ-കാര്‍ഷിക മേഖല കുടുംബശ്രീ സാഹിത്യ ശില്‍പശാലയ്ക്ക് തുടക്കം സ്ത്രീകളിലെ എഴുത്ത് പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ എഴുത്തുകാരെ കണ്ടെത്തുന്നതിനുമായി കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാഹിത്യ ക്യാമ്പ് ‘വിത’ സംഘടിപ്പിച്ചു.   30നും 60 നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കായി കുളനട പ്രീമിയം കഫേ ഹാളില്‍  സംഘടിപ്പിച്ച റസിഡന്‍ഷ്യല്‍ സാഹിത്യ ക്യാമ്പ് 21 വരെ നടക്കും. സര്‍ഗശേഷി വളര്‍ത്തുന്നതിനും സാഹിത്യ മേഖലയില്‍ നൂതന ആശയങ്ങളും അറിവും നല്‍കാനാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. രചനകളുടെ വായനയും വിലയിരുത്തലും, സാഹിത്യം എന്ത് എങ്ങനെ എന്തിന്, പെണ്ണ് എഴുതുമ്പോള്‍, കഥ ഇന്നലെ ഇന്ന്, വര്‍ത്തമാനകാല സാഹിത്യം, സാഹിത്യം ജീവിതം, കാവ്യവിചാരം, മലയാള നോവലുകള്‍ ഇന്ന് എന്നീ വിഭാഗങ്ങളിലായി ക്ലാസുകള്‍ നടക്കും.   ശുചിത്വ-കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ് ശുചിത്വ-കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബീനാ…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 19/03/2025 )

ജില്ലാ പഞ്ചായത്ത് ബജറ്റ് ഇന്ന് (മാര്‍ച്ച് 19) ജില്ലാ പഞ്ചായത്ത് 2025-26 ബജറ്റ് അവതരണം ഇന്ന് (മാര്‍ച്ച് 19) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍. മൈലപ്രയില്‍ മോക്ഡ്രില്‍ ഇന്ന് (മാര്‍ച്ച് 19) റീബില്‍ഡ് കേരള- പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മൈലപ്ര പള്ളിപ്പടിയില്‍  ഇന്ന് രാവിലെ 10 മുതല്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും. സംസ്ഥാനജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് മോക്ഡ്രില്‍ നടത്തുക. ഉരുള്‍പൊട്ടല്‍ സാധ്യതയുളള പഞ്ചായത്തുകളും  ജില്ലാ പോലിസ്, അഗ്നിസുരക്ഷാ സേന, ആരോഗ്യം, വൈദ്യുതി, ജല അതോറിറ്റി വകുപ്പുകളും സഹകരിക്കും. അടൂര്‍ കെ.എസ്.ആര്‍.ടി.സി.  ബസ് ഷെല്‍ട്ടര്‍ നിര്‍മാണം : ഒരുകോടി  രൂപയുടെ ഭരണാനുമതി അടൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോ ബസ് ഷെല്‍ട്ടര്‍ നിര്‍മാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഡെപ്യൂട്ടി സ്പീക്കറുടെ 2024-25 ലെ…

Read More

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 15/03/2025 )

വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ നോര്‍ക്ക ശുഭയാത്രയില്‍ പരാതിപ്പെടാം വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റ്, വിസാ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെ നടപടികളെടുക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് , കേരളാ പോലീസ്, നോര്‍ക്ക റൂട്ട്‌സ്, എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന  പദ്ധതിയാണ് ഓപ്പറേഷന്‍ ശുഭയാത്ര. വിദേശത്തേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റ്, വീസ തട്ടിപ്പ്, മനുഷ്യക്കടത്ത് എന്നിവക്കെതിരെയുളള പരാതികള്‍ തിരുവനന്തപുരത്തും എറണാകുളത്തും പ്രവര്‍ത്തിക്കുന്ന വിദേശകാര്യമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സ് (പിഒഇ) ഓഫീസുകളില്‍ അറിയിക്കാം. www.emigrate.gov.in ഇ-മൈഗ്രേറ്റ് പോര്‍ട്ടലിലൂടെയോ spnri.pol@kerala.gov.in,  dyspnri.pol@kerala.gov.in  എന്നീ ഇ മെയിലുകള്‍ വഴിയോ ഹെല്‍പ്പ്ലൈന്‍ നമ്പറായ 0471-2721547 ബന്ധപ്പെട്ടോ ഓപ്പറേഷന്‍ ശുഭയാത്രയില്‍ അറിയിക്കാം. ഉയര്‍ന്ന ചൂട്: ജാഗ്രതാ നിര്‍ദേശവുമായി ജില്ലാ കലക്ടര്‍ ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ജനങ്ങള്‍ക്കായി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം തുടങ്ങി…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ (14/03/2025 )

ഒരു രൂപയും ചെറുതല്ല; ദാഹജലവുമായി പുളിക്കീഴ് കടുത്ത വേനലില്‍ ദാഹമകറ്റാനുള്ള പ്രതിവിധിയുമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്. ഒരു രൂപ മുടക്കി കുടിവെള്ളം ലഭ്യമാക്കുന്ന ജല എടിഎം കടപ്രയില്‍ ആരംഭിച്ചു. ചെറിയ തുകയ്ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കുകയെന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന മൂന്നാമത്തെ ജല എടിഎം ആണ് കടപ്രയിലേത്. അഞ്ച് ലക്ഷം രൂപയാണ് ചെലവ്. കുറ്റൂര്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്തുകളിലാണ് മറ്റു എടിഎമ്മുകള്‍. വേനല്‍ കടുത്തതോടെ ജല ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എടിഎം വഴി 24 മണിക്കൂറും കുടിവെള്ളം ലഭ്യമാക്കുന്ന സജ്ജികരണം രാത്രിയാത്രക്കാര്‍ക്കും ഉപകാരപ്രദമാണ്. എടിഎം മെഷീനില്‍ ഒന്നിന്റെയും അഞ്ചിന്റെയും നാണയം നിക്ഷേപിച്ചാല്‍ ഒന്നും അഞ്ചും ലിറ്റര്‍ വീതം കുടിവെള്ളം ലഭിക്കും. 300 ലിറ്റര്‍ ജലസംഭരണ ശേഷിയാണ് എടിഎമ്മിനുള്ളത്. 40 ലിറ്റര്‍ തണുത്ത വെള്ളം തുടര്‍ച്ചയായി കിട്ടും. 15 മിനിറ്റിനു ശേഷം വീണ്ടും 40 ലിറ്റര്‍ ലഭ്യമാണ്. ശീതികരിച്ച…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 13/03/2025 )

മാലിന്യം വലിച്ചെറിഞ്ഞാല്‍ പിടിവീഴും:’ക്യാമറകെണി’ ഒരുക്കി പഞ്ചായത്ത് എത്രപറഞ്ഞിട്ടും കേള്‍ക്കാത്ത, മാലിന്യമെറിയല്‍ ശീലമാക്കിയവര്‍ കോന്നിയിലുണ്ടെങ്കില്‍ ഇനി സൂക്ഷിക്കണം. നിയമലംഘനം ‘മിഴിവോടെ’ തെളിവാക്കാന്‍ ഇവിടെയെല്ലാമുണ്ട് ക്യാമറകള്‍! ശുചിത്വപാലനം സമ്പൂര്‍ണമാക്കി നാലാളെ അറിയിക്കാനും പ്രചോദനമേകാനും തുടങ്ങുമ്പോഴൊക്കെ മാലിന്യവുമായി വിരുതന്മാര്‍ എത്തുന്നുവെന്ന് കണ്ടതോടെയാണ് പഞ്ചായത്ത് ഭരണസമിതി സി.സി.ടി.വി എന്ന ‘ആയുധം’ പ്രയോഗിക്കാന്‍ തീരുമാനിച്ചത്. തീരുമാനം കാലതാമസംകൂടാതെ നടപ്പിലാക്കുന്നതാണ് ഇപ്പോള്‍ കാണാനാകുക. മാലിന്യസംസ്‌കരണം മികവുറ്റരീതിയില്‍ നടപ്പിലാക്കുന്നതിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമറകള്‍ കോന്നിയുടെ മുക്കിലും മൂലയിലേക്കുമെത്തിയത്. 2024-25 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ആകെ 35 ക്യാമറകള്‍. വാഹനങ്ങളുടെ നമ്പര്‍പ്ലെയ്റ്റ് തിരിച്ചറിയാന്‍ കഴിയുംവിധമുള്ള ആധുനിക ക്യാമറകളാണ് എല്ലാം. പഞ്ചായത്ത് കെട്ടിടത്തില്‍ പ്രസിഡന്റിന്റെ ഓഫീസ് മുറിയില്‍ നിന്നാണ് ക്യാമറകളുടെ നിയന്ത്രണം. പഞ്ചായത്ത് സെക്രട്ടറി ടി കെ ദീപു ഉള്‍പ്പെടുന്ന സബ് കമ്മിറ്റിക്കാണ് ചുമതല. ഇവിടെയിരുന്നു വീക്ഷിച്ചാല്‍ മാലിന്യമെറിയലിന്റെ തോതളക്കാം, ആളെയും പിടികൂടാം,…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 11/03/2025 )

 (മാര്‍ച്ച് 12)ഗതാഗത നിയന്ത്രണം മടത്തുംചാല്‍-മുക്കൂട്ടുതറ റോഡിലെ വെച്ചൂച്ചിറ-മന്ദമരുതി സ്‌ട്രെച്ചില്‍ കലുങ്കുനിര്‍മാണം ആരംഭിച്ചതിനാല്‍  (മാര്‍ച്ച് 12)രണ്ടുമാസത്തേക്ക് ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് കെആര്‍എഫ്ബി തിരുവല്ല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മൈലപ്രയില്‍ മോക്ഡ്രില്‍ മാര്‍ച്ച് 19 ന് റീബില്‍ഡ് കേരള- പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മൈലപ്ര ഗ്രാമപഞ്ചായത്തില്‍ മാര്‍ച്ച് 19 ന് രാവിലെ 9.30 മുതല്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് മോക് ഡ്രില്‍ നടത്തുക. ഉരുള്‍ പൊട്ടല്‍ സാധ്യതാ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളും  ജില്ലാ പോലിസ്, അഗ്നിസുരക്ഷാ സേന, ആരോഗ്യം, വൈദ്യുതി, ജല അതോറിറ്റി എന്നീ വകുപ്പുകളും സഹകരിക്കും. മൈലപ്ര കൃഷിഭവനില്‍  ചേര്‍ന്ന പഞ്ചായത്തുകളുടെ ക്ലസ്റ്റര്‍ കോര്‍ഡിനേഷന്‍ യോഗത്തിന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി നേതൃത്വം നല്‍കി. മൈലപ്ര, വെച്ചൂച്ചിറ,…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 10/03/2025 )

ആരാധനാലയങ്ങളില്‍  അനുമതിയില്ലാതെ   ഉച്ചഭാഷിണി ഉപയോഗിക്കരുത് അനുമതി കൂടാതെ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. സമയപരിധി കഴിഞ്ഞും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല മത സൗഹാര്‍ദ അവലോകനത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. പൊലീസിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. ജില്ലാ അഡീഷണല്‍ എസ് പി ഡോ. ആര്‍ ജോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു വിദ്യാര്‍ഥിസൗഹൃദ പഞ്ചായത്ത്:പഠനം സുഗമമാക്കാന്‍ പദ്ധതികള്‍ പലവിധം പ്രമാടം ഗ്രാമപഞ്ചായത്തിലെ കുട്ടികള്‍ക്ക് പരിമിതികളൊന്നുമില്ലാതെ പഠനത്തിലേര്‍പ്പെടാമെന്ന് ഉറപ്പിക്കുകയാണ് ഇവിടുത്തെ ഭരണസമിതി. ചിത്രകലയിലും പാട്ടിലും ഉള്‍പ്പടെ അഭിരുചികള്‍ കണ്ടറിഞ്ഞ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന വേറിട്ടമാതൃകയാണ് മേഖലയിലെ ജനപ്രതിധികള്‍. സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കലാപഠനത്തിനായി അധ്യാപകരെ നിയമിച്ചുകഴിഞ്ഞു. പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നുവര്‍ഷമായി സംഗീതം, ചിത്രമെഴുത്ത് എന്നിവയ്ക്കായി രണ്ട്…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 07/03/2025 )

ഇല്‍നെസ്സ് ഇല്ല വെല്‍നെസ്സ് മാത്രം :തുമ്പമണ്ണിലെ സ്ത്രീകള്‍ ഇനി ഡബിള്‍ സ്ട്രോങ്ങ് തുമ്പമണ്ണിലെ സ്ത്രീകള്‍ ഇനി ഡബിള്‍ സ്ട്രോങ്ങാകും. ആരോഗ്യ പരിപാലനത്തില്‍ പുതിയ അധ്യായം രചിക്കുകയാണ് തുമ്പമണ്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഷീ വെല്‍നെസ്സ് സെന്റര്‍. ജീവിത ശൈലി രോഗങ്ങളെ ചെറുക്കുന്നതിനൊപ്പം  ആക്രമണങ്ങളെ  പ്രതിരോധിക്കാനും സ്ത്രീകളെ ഇവിടെ പ്രാപ്തരാക്കുന്നു. പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ  2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനിതാ ജിം യാഥാര്‍ഥ്യമാക്കിയത്. പ്രവര്‍ത്തനമാരംഭിച്ച് അഞ്ചു മാസം പിന്നിടുമ്പോള്‍ മനകരുത്തിനൊപ്പം ശാരീരികാരോഗ്യവും മുതല്‍ക്കൂട്ടായ വനിതകളെയാണ് വാര്‍ത്തെടുത്തത്. വനിതാ ജിമ്മിന് പിന്നില്‍  കുടുംബശ്രീയുടെ പങ്കും ശ്രദ്ധേയമാണ്. വരുമാനത്തിനും ജിമ്മിലെത്തുന്നവര്‍ക്ക് ഉന്മേഷം നല്‍കാനുമായി സ്ഥാപിച്ച കുടുംബശ്രീ മാര്‍ക്കറ്റിംഗ് കിയോസ്‌ക്കും വിജയപാതയിലാണ്. കരുത്തിന്റെ പടവുകള്‍ കയറാന്‍ ബ്ലോക്കിലെ അഞ്ചു പഞ്ചായത്തുകളില്‍ നിന്നും ദിനംപ്രതിയെത്തുന്നത് 90 ലധികം വനിതകളാണ്.  മനക്കരുത്തിനൊപ്പം സ്വയം പ്രതിരോധ ശേഷി പകരാന്‍ വിപുലമായ വ്യായാമസൗകര്യങ്ങളുണ്ട്. കാന്‍സര്‍, പ്രമേഹം, രക്തസമര്‍ദ്ദം,…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 06/03/2025 )

കാന്‍സര്‍ പ്രതിരോധ മെഗാ ക്യാമ്പയിന്‍ ആരോഗ്യവകുപ്പിന്റെ ‘ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം’ കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിനിന്റെ മെഗാ സ്‌ക്രീനിംഗും ബോധവല്‍കരണ സെമിനാറും കലക്ടറേറ്റിലെ  മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.   ജില്ലാഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ കുടുംബശ്രീമിഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.  സ്തനാര്‍ബുദം, ഗര്‍ഭാശയഗള അര്‍ബുദം എന്നിവയെക്കുറിച്ച് അവബോധം ശക്തമാക്കുക, സ്ത്രീകളെ പരിശോധനയ്ക്ക് വിധേയരാക്കി രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കുക എന്നിവയാണ് ലക്ഷ്യം. ചെന്നീര്‍ക്കര കുടുംബരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് സി. എസ് ശോഭന  ബോധവല്‍ക്കരണ ക്ലാസുകള്‍ നയിച്ചു.  30 വയസ്സിനു മുകളിലുള്ള സ്ത്രീകളിലെ അര്‍ബുദ പരിശോധനാ സ്‌ക്രീനിംഗ് മാര്‍ച്ച് എട്ടു വരെ നടക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍ അനിതാകുമാരി, കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എസ് ആദില എന്നിവര്‍ പങ്കെടുത്തു.…

Read More