കോന്നി വാര്‍ത്ത ഡോട്ട് കോം : സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ താലൂക്ക് തിരിച്ച് ജനങ്ങള്‍ പങ്കെടുക്കേണ്ട ക്രമം ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം നിശ്ചയിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് തിരക്ക് ഒഴിവാക്കുന്നതിനാണ് ഇത്തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത്. രാവിലെ ഒരു താലൂക്കിനും ഉച്ചയ്ക്ക് ശേഷം അടുത്ത താലൂക്കിനും എന്ന രീതിയിലാണ് ക്രമീകരണം. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ കളക്ടറേറ്റില്‍ നേരിട്ടെത്തിയോ അപേക്ഷകള്‍ നല്‍കിയവരില്‍, തീര്‍പ്പാക്കിയതായി അറിയിപ്പ് ലഭിച്ചവര്‍ അദാലത്തില്‍ പങ്കെടുക്കേണ്ടതില്ല. ഫെബ്രുവരി 15ന് പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അദാലത്തില്‍ രാവിലെ കോഴഞ്ചേരി താലൂക്ക് പരിധിയിലുള്ളവര്‍ക്കും ഉച്ചയ്ക്ക് ശേഷം അടൂര്‍ താലൂക്കില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാം. ഫെബ്രുവരി 16ന് മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന അദാലത്തില്‍ രാവിലെ കോന്നി താലൂക്കില്‍…
Read More