എന്റെ കേരളം മേള : സെവന്‍സ് ഫുട്ബോള്‍ മത്സരം (മേയ് 9) സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാതല സെവന്‍സ് ഫുട്ബോള്‍ മത്സരം നടത്തുന്നു. എക്സൈസ് വകുപ്പ് വിമുക്തി മിഷന്, സ്പോര്‍ട്സ് കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ കരുതലും കവചവും എന്ന പേരിലാണ് സെവന്‍സ് ഫുട്ബോള്‍ മത്സരം നടത്തുന്നത്. (മേയ് 9) രാവിലെ എട്ടിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഗ്രൗണ്ടില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മത്സരം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ക്ലബുകള്‍ മത്സരത്തില്‍ പങ്കെടുക്കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നല്‍കും. കരുതലും കൈത്താങ്ങും : തിരുവല്ല താലൂക്കുതല അദാലത്ത് മേയ് ഒന്‍പതിന് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ…
Read Moreടാഗ്: പത്തനംതിട്ട ജില്ലാ തല അറിയിപ്പുകള് ( 27/03/2023)
പത്തനംതിട്ട ജില്ലാ തല അറിയിപ്പുകള് ( 27/03/2023)
ബാലനീതി നിയമം: മാധ്യമ പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടി അതിക്രമത്തിനിരയാകുന്ന കുട്ടികളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് അവബോധം നല്‍കുന്നതിനായി ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 28ന് രാവിലെ 11ന് പത്തനംതിട്ട ഹില്‍സ് പാര്‍ക്കില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് സെക്രട്ടറി എ. ബിജു അധ്യക്ഷത വഹിക്കും. ഡിസ്ട്രിക്ട് മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജ് എസ്. ശ്രീരാജ് പരിശീലനം നയിക്കും. . ഗതാഗത നിയന്ത്രണം മടത്തുംപടി -കണമുക്ക് പാതയില്‍ കലുങ്ക് പണി നടക്കുന്നതിനാല്‍ ഈ പാതയിലൂടെയുള്ള ഗതാഗതം 27 ( തിങ്കളാഴ്ച) മുതല്‍ ഒരു മാസത്തേക്ക് നിരോധിച്ചു. ഇതിനു പകരം കണമുക്ക്- കടമ്മനിട്ട- ആലുങ്കല്‍ പാത ഉപയോഗിക്കണമെന്ന് കോഴഞ്ചേരി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ്…
Read More