പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 21/02/2022 )

തീയതി നീട്ടി ഇലക്ടീഷ്യന്മാര്‍ക്കുളള രണ്ടു ദിവസത്തെ പ്രത്യേക സൗജന്യ സൗരോര്‍ജ്ജ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അനെര്‍ട്ട് അപേക്ഷ സ്വീകരിക്കുന്നതിന്റെ അവസാന തീയതി ഈ മാസം 28വരെ നീട്ടി. പത്താം ക്ലാസും ഇലക്ട്രിക്കല്‍ വയര്‍മാന്‍ ലൈസന്‍സ്/ വയര്‍മാന്‍ അപ്രന്റിസ്/ ഇലക്ടീഷ്യന്‍ ട്രേഡില്‍ ഐടിഐ എന്നീ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 18 മുതല്‍ 60 വയസ് വരെ. അനെര്‍ട്ടിന്റെ വെബ്സൈറ്റ് ആയ www.anert.gov.in/node/709 ലൂടെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. ഫോണ്‍. 9198119431/ 8004251903, ഇമെയില്‍[email protected]   കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍  ഓട്ടോകാഡ് ടു ഡി, ത്രീ ഡി,  ത്രീ ഡി എസ് മാക്സ്  എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍ : 0469 2785525,  8078140525, [email protected].   കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍  ഓട്ടോകാഡ് ടു ഡി, ത്രീ ഡി,  ത്രീ…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 18/02/2022 )

ഓണ്‍ ലൈന്‍ യോഗം 23ന്     ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ഇന്‍ക്രീസിംഗ് റേറ്റ് ഓഫ് വുമണ്‍ റിലേറ്റഡ് ക്രൈംസ്- റീസണ്‍സ് ആന്‍ഡ് സൊല്യൂഷന്‍സ് എന്ന വിഷയത്തില്‍ ഈ മാസം 23 ന് രാവിലെ 11 മുതല്‍ 12.30 വരെ ഓണ്‍ലൈനായി സംവാദം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468-2966649, 8330862021. ലേലം മല്ലപ്പളളി താലൂക്കില്‍ ആര്‍കെഐ പ്രൊജക്ടില്‍പ്പെട്ട പത്തനംതിട്ട – അയിരൂര്‍ – മുട്ടുകുടുക്ക – ഇല്ലത്ത്പടി, മുട്ടുകുടുക്ക – പ്രക്കാനം, പ്രക്കാനം-ഇലവുംതിട്ട, കുളനട-രാമന്‍ചിറ, താന്നികുഴി-തോന്ന്യാമല റോഡിലുളള മരങ്ങള്‍ കെ.എസ്.ടി.പി പൊന്‍കുന്നം ഡിവിഷന്‍ ഓഫീസ് പരിസരത്ത് ഈ മാസം 24 ന് രാവിലെ 11.30 ന് ലേലം ചെയ്തു കൊടുക്കും. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി 23ന് രാവിലെ 11.30. ഫോണ്‍ : 04828-206961. ചിറ്റാര്‍…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ (17/02/2022 )

യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കും;ടൂറിസം വികസന പദ്ധതി നടപ്പാക്കും പത്തനംതിട്ട ജില്ലയില്‍ നെല്ല് ഉത്പാദനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന ഗ്രാമപഞ്ചായത്താണ് പെരിങ്ങര. ജില്ലയില്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണിത്. കഴിഞ്ഞ വര്‍ഷം 11 തവണയാണ് വെള്ളപൊക്കമുണ്ടായത്. വെള്ളപ്പൊക്കത്തിന്റെ കെടുതികളെയും കൃഷിനാശത്തെയും നേരിടുന്നതിനൊപ്പം കാര്‍ഷിക മുന്നേറ്റത്തിനുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ് സംസാരിക്കുന്നു. പഞ്ചായത്തിലെ കൃഷി, നേരിടുന്ന വെല്ലുവിളി ജില്ലയില്‍ നെല്‍ക്കൃഷി ഏറ്റവും കൂടുതല്‍ ഉള്ളത് പെരിങ്ങര പഞ്ചായത്തിലാണ്. 950 ഹെക്ടര്‍ കൃഷിഭൂമിയിലായി 27 പാടശേഖരങ്ങള്‍ ഇവിടെയുണ്ട്. നെല്‍ക്കൃഷിക്കാണ് പഞ്ചായത്ത് മുന്‍തൂക്കം നല്‍കുന്നതെങ്കിലും തെങ്ങ്, വാഴ, പച്ചക്കറി കൃഷികളും ഉണ്ട്. മഴക്കാലത്ത് ഏറ്റവും കൂടുതല്‍ വെള്ളം പൊങ്ങുന്നത് പെരിങ്ങരയിലാണ്. വെള്ളപ്പൊക്കം നേരിടാന്‍ ഷെല്‍റ്റര്‍ നിര്‍മിക്കും കഴിഞ്ഞ വര്‍ഷം 11 വെള്ളപ്പൊക്കങ്ങളാണ് ഉണ്ടായത്. വെള്ളപ്പൊക്കം നേരിടുന്നതിന്റെ ഭാഗമായി നാലു ഫൈബര്‍ ബോട്ടുകള്‍ വാങ്ങാന്‍ പദ്ധതിയുണ്ട്.…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ / വാര്‍ത്തകള്‍ ( 16/02/2022 )

  ജാഗ്രതാ നിര്‍ദേശം കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള കക്കാട് പവര്‍ ഹൗസിലെ ജനറേറ്ററിന്റെ വാര്‍ഷിക അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ പരമാവധി 30 സെന്റി മീറ്റര്‍ എന്ന തോതില്‍ ഉയര്‍ത്തി 50 കുമെക്സ് എന്ന നിരക്കില്‍ ഏതുസമയത്തും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടാന്‍ സാധ്യതയുണ്ട്.     ഇപ്രകാരം തുറന്നു വിടുന്ന ജലം മൂഴിയാര്‍ ഡാമില്‍ നിന്നും കക്കാട് പവര്‍ ഹൗസ് വരെ എത്താന്‍ ഏകദേശം രണ്ടു മണിക്കൂര്‍ സമയം എടുക്കും. ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം നദികളില്‍ 15 സെ.മി. വരെ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ടാറിന്റെയും, പ്രത്യേകിച്ചു മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളില്‍ താമസിക്കുന്നവരും, ജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ.…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 10/02/2022 )

തീയതി നീട്ടി സംസ്ഥാന ലഹരി വര്‍ജനമിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുളള  ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ  ഏകോപനത്തിനായി പത്തനംതിട്ട ജില്ലയില്‍  കരാര്‍ അടിസ്ഥാനത്തില്‍ ഒരു വിമുക്തി  ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു.  സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍സ് സ്റ്റഡീസ്, ജെന്റര്‍ സ്റ്റഡീസ് എന്നിവയില്‍ ഒന്നില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബിരുദാനന്തര ബിരുദവും, കൂടാതെ ലഹരിവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, മിഷനുകളിലോ, പ്രോജക്റ്റുകളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യമാണ്. 23 വയസിനും, 60 വയസിനും ഇടയില്‍ ഉളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ മാര്‍ച്ച് 31 ന് വൈകുന്നേരം അഞ്ചിന് അകം  ബയോഡേറ്റ സഹിതം  പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍  ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളില്‍ നിന്നും ലഭ്യമാണ്. അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട  ജില്ലയിലെ റാന്നി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന് കീഴില്‍ എസ്.റ്റി…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 02/02/2022 )

  വിവിധ ഏജന്‍സികളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം പ്രീ സ്‌കൂള്‍ വിദ്യാഭ്യാസ വികസനത്തിന് അനിവാര്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസ മികവിന് വിവിധ ഏജന്‍സികളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. സമഗ്രശിക്ഷാ കേരള പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ പ്രീ സ്‌കൂള്‍ വികസന വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ സര്‍ക്കാര്‍ ഹോണറേറിയം ലഭിക്കുന്ന പ്രീ – സ്‌കൂളുകളെ സംബന്ധിച്ച് നടത്തിയ നിജസ്ഥിതി പഠനത്തിന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ച് ഡോ. ആര്‍ വിജയമോഹനന്‍ വിഷയാവതരണം നടത്തി.   പത്തനംതിട്ട ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി വേണുഗോപാല്‍ മോഡറേറ്റര്‍ ആയിരുന്നു. ജില്ലയിലെ പ്രീ – സ്‌കൂള്‍ വികസനത്തിനു വേണ്ടി സമഗ്ര ശിക്ഷാ കേരളം നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഭൗതിക സൗകര്യങ്ങള്‍ പഠനോപകരണങ്ങളുടെ ലഭ്യത, അധ്യാപക പരിശീലനങ്ങള്‍ എന്നിവയിള്‍ ശ്രദ്ധ കൂടുതല്‍ കേന്ദ്രീകരിക്കേണ്ടതുണ്ട്.…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 01/02/2022)

  ഗതാഗത നിയന്ത്രണം കോഴിപ്പാലം- കാരയ്ക്കാട് റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലെ വാഹന ഗതാഗതം (2) മുതല്‍ ഒരു മാസത്തേക്ക് താത്കാലികമായി നിയന്ത്രിച്ചിരിക്കുന്നു. കോഴിപ്പാലം ഭാഗത്തു നിന്നും കാരയ്ക്കാട് -മുളക്കുഴ -കിടങ്ങന്നൂര്‍ ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ പൊയ്കയില്‍മുക്ക് ജംഗ്ഷനില്‍ എത്തുന്നതിന് മുന്‍പ് വലതു വശത്തേക്കുളള പി.ഐ.പി കനാല്‍ പാതയിലും കാരയ്ക്കാട് ഭാഗത്തു നിന്നും കോഴിപ്പാലം കുറിച്ചിമുട്ടം ഭാഗത്തേക്ക് പോകേണ്ടവര്‍ പൊയ്കയില്‍മുക്ക് ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് പി.ഐ.പി കനാല്‍ പാത വഴിയും തിരിഞ്ഞു പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വനിതാരത്ന പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളില്‍ നിന്നും 2021 വര്‍ഷത്തെ വനിതാരത്ന പുരസ്‌കാരത്തിനുളള അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. താല്‍പര്യമുള്ളവര്‍ പത്തനംതിട്ട ജില്ലാ…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 31/01/2022 )

  വനിതാമിത്രം പദ്ധതി ഉദ്ഘാടനം ചെയ്തു ഏനാദിമംഗലം ഗ്രാമപഞ്ചായത്തും കെപ്കോയും സംയുക്തമായി നടത്തുന്ന വനിതാമിത്രം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ചിഞ്ചു റാണി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 1000 വനിതകള്‍ക്ക് ഒരാള്‍ക്ക് പത്തു കോഴിക്കുഞ്ഞുങ്ങളേയും മൂന്നു കിലോ തീറ്റയും, മരുന്നും വിതരണം ചെയ്യുന്ന പദ്ധതിയാണ് വനിതാ മിത്രം.ഇളമണ്ണൂര്‍ മോര്‍ണിംഗ് സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലന്‍ നായര്‍, കെപ്കോ ചെയര്‍മാന്‍ പി കെ മൂര്‍ത്തി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.   വികസന പദ്ധതികള്‍ തുരങ്കം വയ്ക്കുവാന്‍ ആരെയും അനുവദിക്കില്ല : അഡ്വ.പ്രമോദ് നാരായണ്‍ എം എല്‍ എ വികസന പദ്ധതികള്‍ തുരങ്കം വയ്ക്കുവാന്‍ ആരെയും അനുവദിക്കില്ലെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എം എല്‍ എ പറഞ്ഞു. റാന്നി മണ്ഡലത്തിലെ വികസന പദ്ധതികളുടെ…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 30/01/2022

വിദ്യാഭ്യാസ വായ്പാ അദാലത്ത്: അപേക്ഷ സമര്‍പ്പിക്കണം വിദ്യാഭ്യാസ വായ്പയ്ക്ക് 2021-22 വര്‍ഷം അപേക്ഷിച്ചിട്ട് ലഭിച്ചിട്ടില്ലാത്തതും, യോഗ്യതാ വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടുള്ളതുമായ അപേക്ഷകര്‍ക്കായുള്ള വിദ്യാഭ്യാസ വായ്പാ അദാലത്ത് ഫെബ്രുവരി അഞ്ചിന് ഓണ്‍ലൈനായി നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. ഈ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ അവരുടെ അപേക്ഷകള്‍, മാര്‍ക്ക് ലിസ്റ്റ് കോപ്പി, വിദ്യാലക്ഷ്മി പോര്‍ട്ടലില്‍നിന്നും ലഭിച്ച അപേക്ഷയുടെ കോപ്പി, അഡ്മിഷന്‍ ലഭിച്ചതിനുള്ള രേഖകള്‍ എന്നിവ സഹിതം [email protected] എന്ന ഇമെയിലിലേക്ക് ജനുവരി 31 ന് മുന്‍പായി അയയ്ക്കണം. നഗരസഭാ ബസ് സ്റ്റാൻഡിൽ മണ്ണ് പരിശോധനയ്ക്ക് തുടക്കമായി. ഹാജി സി മീരാസാഹിബ് സ്മാരക ബസ്റ്റാൻഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ മണ്ണ് പരിശോധന ആരംഭിച്ചു. ബസ്റ്റാൻഡ് യാഡ് വർഷങ്ങളായി തകർന്ന നിലയിലാണ്. നിലം നികത്തിയ സ്ഥലത്താണ് ബസ്റ്റാൻഡ് നിർമ്മിച്ചിട്ടുള്ളത്. നിർമ്മാണ ഘട്ടത്തിൽ…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പ് : തെരഞ്ഞെടുപ്പ് പരസ്യത്തിന് മുന്‍കൂര്‍ അനുമതി വേണം

    നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍, റേഡിയോ/ പ്രൈവറ്റ് എഫ്എം ചാനലുകള്‍, സിനിമാ തിയറ്ററുകള്‍, സമൂഹ മാധ്യമങ്ങള്‍, പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന രാഷ്ട്രീയ പരസ്യ വീഡിയോ പ്രദര്‍ശനങ്ങള്‍, ബള്‍ക്ക് എസ്.എം.എസ്, വോയിസ് മെസേജ്, ഇ-പേപ്പറുകള്‍ എന്നിവയ്ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (എംസിഎംസി) മുന്‍കൂര്‍ സര്‍ട്ടിഫിക്കറ്റ് നേടണം. നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോമും പരസ്യത്തിന്റെ ഇലക്ട്രോണിക് ഫോര്‍മാറ്റിലുള്ള രണ്ട് സിഡി പകര്‍പ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ സ്‌ക്രിപ്റ്റും അപേക്ഷയ്‌ക്കൊപ്പം നല്‍കണം. എംസിഎംസിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വിലയിരുത്തി കമ്മിറ്റി 24 മണിക്കൂറിനകം തീരുമാനം അറിയിക്കും. അംഗീകാരമില്ലാത്ത ഒരു പരസ്യവും പ്രദര്‍ശിപ്പിക്കുകയോ സംപ്രേഷണം ചെയ്യുകയോ പ്രക്ഷേപണം ചെയ്യുകയോ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധന. വോട്ടെടുപ്പ് ദിവസവും വോട്ടെടുപ്പിന്റെ തലേ ദിവസവും പത്ര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ക്ക് എംസിഎംസി സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണ്.   നിയമസഭാ…

Read More