konnivartha.com: ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, വയറിളക്കം എന്നിവ തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധന അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ എല്‍ അനിത കുമാരി അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണം. മഞ്ഞപ്പിത്തത്തിനു കാരണമായ വൈറസുകള്‍ക്ക് എ, ബി, സി, ഡി വകഭേദങ്ങള്‍ ഉണ്ട്. ഹെപ്പറ്റൈറ്റീസ് എ മലിനജലത്തിലൂടെയും ബി, സി, ഡി എന്നിവ രക്തം വഴിയും പകരുന്നു. രോഗകാരിയായ വൈറസിനെ ലാബ് പരിശോധന വഴിയാണ് തിരിച്ചറിയുന്നത്. മഞ്ഞപ്പിത്ത രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ചികിത്സ ആരംഭിക്കണം. പുറത്തുനിന്നു ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.മഞ്ഞപ്പിത്ത രോഗബാധ (ഹെപ്പറ്റൈറ്റിസ് എ), വയറിളക്ക രോഗങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും…
Read Moreടാഗ്: പത്തനംതിട്ട ജില്ലയില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍
ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ മൂന്ന്. തിരുവല്ല താലൂക്കിലാണ് ക്യാമ്പുകളെല്ലാം പ്രവര്‍ത്തിക്കുന്നത്. 40 കുടുംബങ്ങളിലായി 62 പുരുഷന്മാരും 60 സ്ത്രീകളും 37 കുട്ടികളും ഉള്‍പ്പെടെ 159 പേരാണ് ക്യാമ്പിലുള്ളത്. വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയം, മുത്തൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയം, പെരിങ്ങര പിഎംവി എല്‍പിഎസ് എന്നിവിടങ്ങളിലാണ് ക്യാമ്പ്.
Read Moreപത്തനംതിട്ട ജില്ലയില്‍ മേയ് മാസത്തില്‍ 30 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
കോവിഡ്: ജില്ലകൾ നിരീക്ഷണം ശക്തമാക്കണം:മേയ് മാസത്തില്‍ 273 കോവിഡ് കേസുകള്‍ * മഞ്ഞപ്പിത്തം ബാധിക്കുന്നവർ രോഗം പകരാൻ സാധ്യതയുള്ള കാലയളവിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം * രോഗമുള്ളവർ ഭക്ഷണ ശാലകളിൽ ജോലിചെയ്യാൻ പാടില്ല * മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാരുടേയും ജില്ലാ സർവൈലൻസ് ഓഫീസർമാരുടേയും യോഗം ചേർന്നു konnivartha.com: ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ ജില്ലകൾ നിരീക്ഷണം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എവിടെയെങ്കിലും കോവിഡ് കേസുകൾ വർധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ജില്ലകൾ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർമാരുടേയും ജില്ലാ സർവൈലൻസ് ഓഫീസർമാരുടേയും യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. 273 കോവിഡ് കേസുകളാണ് മേയ് മാസത്തിൽ സംസ്ഥാനത്ത് റിപ്പോർട്ട്…
Read Moreപത്തനംതിട്ട ജില്ലയില്‍ മഴക്കാല മുന്നൊരുക്ക യോഗം നടന്നു
പുതിയ അധ്യയന വര്‍ഷത്തിന് മുമ്പ് സ്കൂളുകളില്‍ ജനകീയ കാമ്പയിനിലൂടെ ശുചീകരണം പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്കൂളുകളുടെ സുരക്ഷ പ്രത്യേകമായി പരിശോധിച്ച് ഉറപ്പുവരുത്തണം. സ്കൂള്‍ പരിസരത്തുള്ള അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് വിദ്യാഭ്യാസ- തദ്ദേശ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മഴക്കാല മുന്നൊരുക്ക യോഗത്തില്‍ അധ്യക്ഷയായിരുന്നു മന്ത്രി. ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം ജില്ലാ- താലൂക്ക് തലത്തില്‍ നടപ്പാക്കണം. ഇവര്‍ക്ക് ആവശ്യായ പരിശീലനം കൃത്യമായി നല്‍കണം. ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ പുതുക്കണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടി എല്ലാ വകുപ്പും സ്വീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തരമായി മഴക്കാലപൂര്‍വ ശുചീകരണം ആരംഭിക്കണം. ഓട, കൈത്തോട്, കല്‍വര്‍ട്ട്, ചെറിയ കനാല്‍ തുടങ്ങിയവയിലെ തടസം നീക്കണം. മാലിന്യ നിര്‍മാര്‍ജനം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍…
Read Moreപത്തനംതിട്ട ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു
പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍കൂടി തുറന്നു. കുറ്റപ്പുഴയില്‍ രണ്ടും പെരിങ്ങരയില്‍ ഒന്നും ക്യാമ്പുകളാണ് പുതുതായി ക്യാമ്പുകള്‍ തുറന്നത്. കുറ്റപ്പുഴയില്‍ തിരുമൂലപുരം സെന്റ്. തോമസ് എച്ച്.എസ്.എസിലും മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂളിലും പെരിങ്ങര സെന്റ് ജോണ്‍സ് ജിഎല്‍പിഎസിലുമാണ് ഈ ക്യാമ്പുകള്‍. ഇതോടെ ആകെ ക്യാമ്പുകളുടെ എണ്ണം അഞ്ചായി. 49 കുടുംബങ്ങളിലെ 187 പേര് ഈ ക്യാമ്പുകളില്‍ സുരക്ഷിതരാണ്. ഇതില്‍ 60 വയസ് കഴിഞ്ഞ 31 പേരുണ്ട്. 53 കുട്ടികളും.തിരുമൂലപുരം എസ്.എന്‍.വി. സ്കൂളിലാണ് കൂടുതല്‍ പേരുള്ളത്. 26 കുടുംബങ്ങളിലെ 95 പേര് ഇവിടുണ്ട്. കവിയൂര്‍ എടക്കാട് ജി.എല്‍.പി.എസില്‍ ആറ് കുടുംബങ്ങളിലെ 17 പേരും പെരിങ്ങര സെന്റ്. ജോണ്‍സ് ജി.എല്‍.പി.എസില്‍ ഒന്‍പത് കുടുംബങ്ങളില്‍നിന്നുള്ള് 31 പേരുമാണുള്ളത്. തിരുമൂലപുരം സെന്റ്. തോമസ് എച്ച്.എസ്.എസില്‍ 19 പേരും (നാല് കുടുംബം), മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂളില്‍ 25 പേരും (നാല് കുടുംബം)…
Read Moreപത്തനംതിട്ട ജില്ലയില്‍ മെയ് 11 വരെ ശക്തമായ മഴയ്ക്കുള്ള സാധ്യത: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു
konnivartha.com : കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. പത്തനംതിട്ട ജില്ലയില്‍ മെയ് 11 വരെ ശക്തമായ മഴയ്ക്കുള്ള സാധ്യത: മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു 09-05-2023: പത്തനംതിട്ട, ഇടുക്കി, വയനാട് 10-05-2023: പത്തനംതിട്ട, ഇടുക്കി 11-05-2023: പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 2023 മെയ് 09 മുതൽ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, മെയ് 12, 13 എന്നീ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ…
Read Moreപത്തനംതിട്ട ജില്ലയില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
ജാഗ്രതാ നിര്‍ദേശം കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ലയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ ഓഗസ്റ്റ് മൂന്നുവരെ അതി തീവ്രമായ മഴയ്ക്കുള്ള(റെഡ് അലര്‍ട്ട്) മുന്നറിയിപ്പും ഓഗസ്റ്റ് നാലിന് അതി ശക്തമായ മഴയ്ക്കുള്ള (ഓറഞ്ച് അലര്‍ട്ട്) മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ പെയ്യുകയാണ്. മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ഏതു സമയത്തും മണിയാര്‍ ബാരേജിന്റെ അഞ്ച് ഷട്ടറുകളും പരമാവധി 200 സെമി എന്ന തോതില്‍ ഉയര്‍ത്തി ജലം പുറത്തു വിടേണ്ടി വന്നേക്കാം. ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നതു മൂലം കക്കാട്ടാറില്‍ 60 സെമി വരെ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, വടശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത്…
Read More