പത്തനംതിട്ട ജില്ലയില്‍ തൊഴില്‍ മേളകള്‍ ( റാന്നി വൈക്കം,ആറന്മുള )

  konnivartha.com; വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 25 രാവിലെ ഒമ്പത് മുതല്‍ റാന്നി വൈക്കം ഗവ.യു.പി സ്‌കൂളില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8714699499 മെഗാ തൊഴില്‍മേള ഒക്ടോബര്‍ 23ന് konnivartha.com; വിജ്ഞാനകേരളം ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ഭാഗമായി ആറന്മുള എഞ്ചിനീയറിങ് കോളജില്‍ മെഗാ തൊഴില്‍മേള ഒക്ടോബര്‍ 23 ന് നടക്കും. ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം രാവിലെ 10 ന് നിര്‍വഹിക്കും. യോഗ്യത: എസ്എസ്എല്‍സി. പ്രായപരിധി: 18-45. ആറന്മുള എഞ്ചിനീയറിങ് കോളജ്, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ, കെ-ഡിസ്‌ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തൊഴില്‍മേള.

Read More

പത്തനംതിട്ട ജില്ലയില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടന്നു

  konnivartha.com : പത്തനംതിട്ട ജില്ലയില്‍ മിക്കയിടത്തും ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ജില്ലയിലെ ശരാശരി ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് ആണ്. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന താപനില 38.4 ഡിഗ്രി സെല്‍ഷ്യസ് കഴിഞ്ഞ ദിവസം വെങ്കുറിഞ്ഞിയില്‍ രേഖപ്പെടുത്തി. മാര്‍ച്ച് മാസത്തില്‍ നിന്ന് വിഭിന്നമായി പകല്‍ താപനിലയോടൊപ്പം രാത്രി താപനിലയിലുണ്ടായ വര്‍ധനവും ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും ഉഷ്ണം അസഹീനമാക്കി. മിക്കയിടത്തും ഏറ്റവും കുറഞ്ഞ താപനില 25 ഡിഗ്രി സെല്‍ഷ്യസ് കടന്നു. ശരാശരി ദൈനംദിന താപനില മിക്ക സ്ഥലത്തും 31 ഡിഗ്രി കടന്നു. മാര്‍ച്ച് മാസത്തിലെ ദൈനംദിന ശരാശരി താപനില 29 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.

Read More

പത്തനംതിട്ട ജില്ലയില്‍ താപനില 40 കടന്നു:ഈ വേനല്‍ക്കാലത്തെ ഏറ്റവും കൂടിയ താപനില

  konnivartha.com : ജില്ലയിലെ ഈ വേനല്‍ക്കാലത്തെ ഏറ്റവും കൂടിയ താപനില 40.5 ഡിഗ്രി സെല്‍ഷ്യസ് വാഴക്കുന്നത് രേഖപ്പെടുത്തി. ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില: വാഴക്കുന്നം – 40.5, വെങ്കുറിഞ്ഞി – 39.7, ഉളനാട് – 39.5, സീതത്തോട് – 38.5, റാന്നി – 38.3, കുന്നന്താനം – 37.4, ഏനാദിമംഗലം – 37.9, തിരുവല്ല – 36.5, ളാഹ -36.7.

Read More

പത്തനംതിട്ട ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നു: കോന്നിയുടെ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളം കയറി 

  konnivartha.com : ഇന്നലെ രാത്രി മുതല്‍ പെയ്ത മഴ വെള്ളം നദികളില്‍ നിറഞ്ഞതോടെ തോടുകളിലൂടെ വെള്ളം താഴ്ന്ന പ്രദേശങ്ങളില്‍ കയറുന്നു . കോന്നിയുടെ പല താഴ്ന്ന പ്രദേശത്തും വെള്ളം കയറുന്നു . കോന്നി കൊടിഞ്ഞിമൂല കടവിന് അടുത്തുള്ള റോഡുകളില്‍ വെള്ളം കയറി . കല്ലേലി കൊച്ചു വയക്കരയില്‍ റോഡില്‍ വെള്ളം കയറി .വാഹന ഗതാഗതം മുടങ്ങി . പത്തനംതിട്ട ജില്ലയില്‍ ഉച്ചയ്ക്ക് ശേഷം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പമ്പയില്‍ നിന്നും അയ്യപ്പ ഭക്തരെ ശബരിമലയ്ക്ക് കടത്തി വിടില്ല . ശബരിമല സന്നിധാനത്ത് ഉള്ള സ്വാമിമാര്‍ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറണം എന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു

Read More