konnivartha.com; കുളമ്പു രോഗത്തിനെതിരെ ജാഗ്രത പുലര്ത്തണമെന്ന് ജില്ല മൃഗസംരക്ഷണ ഓഫീസര് ഡോ. എസ് സന്തോഷ് അറിയിച്ചു. പിക്കോര്ണ ഇനത്തില്പ്പെട്ട ഫുട്ട് ആന്ഡ് മൗത്ത് വൈറസ് പരത്തുന്ന കുളമ്പുരോഗം ഇരട്ടകുളമ്പുള്ള മൃഗങ്ങളെയും ബാധിക്കും. ശക്തമായ പനി, വിശപ്പില്ലായ്മ, നൂല്പോലെ ഒലിച്ചിറങ്ങുന്ന ഉമിനീര്, പത നിറഞ്ഞ വായ, കാലിലും അകിടിലും വായിലും കുമിളകളും തുടര്ന്ന് വൃണങ്ങളും, നാവില് വ്രണങ്ങള് എന്നിവയാണ് രോഗലക്ഷണങ്ങള്. ഗര്ഭം അലസാന് സാധ്യത, നാല് മാസത്തില് താഴെയുള്ള കിടാങ്ങള് ചത്ത് പോകാനുള്ള സാധ്യത എന്നിവയുണ്ട്. രോഗമുള്ള മൃഗങ്ങളുമായി നേരിട്ട് സമ്പര്ക്കം വഴിയും കാറ്റിലൂടെയും കുളമ്പുരോഗം പകരാം. എല്ലാ ഉരുക്കള്ക്കും നിര്ബന്ധമായി പ്രതിരോധ വാക്സിന് എടുക്കണം. ആദ്യ പ്രതിരോധ കുത്തിവയ്പിന് ശേഷം പ്രതിരോധ ശേഷി കൈവരിക്കാന് 14-21 ദിവസം എടുക്കും. കുത്തിവയ്പ് പാല് ഉല്പാദനത്തെ ബാധിക്കില്ല. രോഗം ബാധിച്ച കാലികള്ക്ക് പ്രത്യേക പരിചരണം നല്കണം. തൊഴുത്തും പരിസരവും…
Read Moreടാഗ്: പത്തനംതിട്ട ജില്ലയില് ചൂട് കൂടുന്നു മുന്കരുതല് വേണം: ഡിഎംഒ
പത്തനംതിട്ട ജില്ലയില് ആദ്യമായി ആറന്മുളയില് ഐടി പാര്ക്ക്: 10 കോടി
പത്തനംതിട്ട നഗരത്തിന് മാതൃകാ തെരുവുകള് konnivartha.com: പത്തനംതിട്ട ജില്ലയില് ആദ്യമായി ആറന്മുളയില് ഐടി പാര്ക്ക് സ്ഥാപിക്കുന്നതിന് 10 കോടി രൂപ സംസ്ഥാന ബജറ്റില് അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്ജ്. ആറന്മുള നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്ക്കായി ബജറ്റില് തുക വകയിരുത്തിയിട്ടുണ്ട്. ആറന്മുള ഐടി പാര്ക്ക്: ധാരാളം യുവജനങ്ങള് ജില്ലയ്ക്ക് പുറത്തും സംസ്ഥാനത്തിന് പുറത്തുമായി ഐടി മേഖലയില് ജോലി ചെയ്യുന്നു. എന്നാല് അവര്ക്ക് വീടിനടുത്ത് തന്നെ ജോലി ചെയ്യാവുന്ന നിലയില് അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് ഐടി കമ്പനികളെ ഇവിടേക്ക് ആകര്ഷിക്കുന്നതിന് വേണ്ടിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. തുടക്കത്തില് പത്ത് കോടി രൂപയാണ് ബജറ്റില് അനുവദിച്ചിട്ടുള്ളത്. അതില് 20 ശതമാനം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യമായിട്ടാണ് പത്തനംതിട്ട ജില്ലയില് ഐടി പാര്ക്കിന് അനുമതി ലഭിക്കുന്നത്. ഭാവിയില് വലിയ രീതിയില് വികസിപ്പിക്കാവുന്ന വലിയ സാധ്യതയുള്ള ഒന്നാണ് ഈ ബജറ്റിലൂടെ അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട നഗര…
Read Moreപത്തനംതിട്ട ജില്ലയില് ചൂട് കൂടുന്നു മുന്കരുതല് വേണം: ഡിഎംഒ
konnivartha.com : ജില്ലയില് അന്തരീക്ഷതാപനില ക്രമാതീതമായി വര്ദ്ധിക്കുന്നത് മൂലം ഉണ്ടാകാനിടയുള്ള ആരോഗ്യപ്രശ്നങ്ങള് തിരിച്ചറിഞ്ഞ് മുന് കരുതലുകള് സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര്(ആരോഗ്യം) ഡോ.എല്.അനിതകുമാരി അറിയിച്ചു. ചൂടുള്ളതും ഈര്പ്പമുള്ളതുമായ കാലാവസ്ഥയില് ശരീരത്തില് നിന്ന് ജലാംശം നഷ്ടപ്പെട്ട് നിര്ജ്ജലീകരണം ഉണ്ടാകാന് സാധ്യതയുണ്ട്. ശരീരതാപം ക്രമാതീതമായി ഉയര്ന്നാല് ശക്തമായ തലവേദന, തലകറക്കം, നാഡിമിടിപ്പ്കുറയുക, അബോധാവസ്ഥ എന്നിവ ഉണ്ടാകാന് ഇടയുണ്ട്. ഇത്തരം ലക്ഷണങ്ങള് അനുഭവപ്പെട്ടാല് ചികിത്സ തേടാന് മടിക്കരുത്. പ്രായമായവര്, ചെറിയകുട്ടികള്, ഗുരുതരരോഗമുള്ളവര്, വെയിലത്ത് ജോലി ചെയ്യുന്നവര് എന്നിവര് പ്രത്യേകം ശ്രദ്ധിക്കണം. വേനല്ക്കാലത്ത് ദാഹം തോന്നിയില്ലെങ്കില് പോലും ധാരാളം വെള്ളം കുടിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനായി ഉപയോഗിക്കുക. ഉപ്പിട്ടകഞ്ഞിവെള്ളം, നാരങ്ങാവെള്ളം, മോരുംവെള്ളം എന്നിവയും കുടിക്കാനായി ഉപയോഗിക്കാം. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്പ്പെടുത്തുക. വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്ന സമയങ്ങളില് ജോലി സമയം ക്രമീകരിക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന് അനുവദിക്കാതിരിക്കുക.…
Read More