എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വിവിധ തൊഴില്‍ പദ്ധതി:അപേക്ഷ ക്ഷണിച്ചു

    ‘കെസ്‌റു’ സ്വയം തൊഴില്‍ പദ്ധതി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയം തൊഴില്‍ പദ്ധതിയായ ‘കെസ്‌റു’ വിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 21 നും 50 നും മധ്യേ.വാര്‍ഷിക വരുമാനം ഒരുലക്ഷംരൂപയില്‍ കവിയരുത്. വായ്പാതുക പരമാവധി ഒരുലക്ഷംരൂപ. വായ്പ തുകയുടെ 20ശതമാനം സബ്‌സിഡിയായി സംരംഭകരുടെ ലോണ്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും. ഫോണ്‍ : 0468 2222745.     മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ് തൊഴില്‍ പദ്ധതി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന സംയുക്ത സ്വയം തൊഴില്‍ പദ്ധതിയായ മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ്/ ജോബ് ക്ലബിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 21 നും 45 നും മധ്യേ. പിന്നാക്ക സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷവും പട്ടികജാതി/പട്ടിക വര്‍ഗ വികലാംഗ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷവും…

Read More