പത്തനംതിട്ട :അറിയിപ്പുകള്‍ ( 01/10/2024 )

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐ യില്‍  ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയ്ന്റനന്‍സ് ട്രേഡില്‍   ഇന്‍സ്ട്രക്ടറുടെ   ഒഴിവുണ്ട്. ഗസ്റ്റ് ഇന്‍സ്ട്രക്ടറെ മുസ്ലിം റൊട്ടേഷനില്‍ താല്‍കാലികമായി നിയമിക്കുന്നതിന്  കമ്പ്യൂട്ടര്‍ സയന്‍സ് /ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി  /ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ /ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി /ഇലക്ട്രോണിക്സ് എന്നിവയില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ /ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി /എന്‍ഐഇഎല്‍ഐറ്റി എ ലെവല്‍ എന്നിവയില്‍  ബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി  ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍  എന്നിവയില്‍ മൂന്നു വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഐസിറ്റിഎസ്എംട്രേഡില്‍ ഐ ടി ഐ സര്‍ട്ടിഫിക്കറ്റ്…

Read More

പത്തനംതിട്ട അറിയിപ്പുകള്‍ ( 31/08/2024 )

തദ്ദേശ അദാലത്ത് സെപ്റ്റംബര്‍ 10 ന് മന്ത്രി എം. ബി രാജേഷ് നേതൃത്വം നല്‍കും പത്തനംതിട്ട ജില്ലയിലെ തദ്ദേശ അദാലത്ത് സെപ്റ്റംബര്‍ 10ന് . തദ്ദേശസ്വയംഭരണവും എക്‌സൈസും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി  എം. ബി. രാജേഷിന്റെ നേത്യത്വത്തില്‍  രാവിലെ 8.30 മുതല്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാംവാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുകയാണ് ലക്ഷ്യം. അദാലത്ത് ദിവസം നേരിട്ടെത്തിയും അപേക്ഷകള്‍ നല്‍കാം. ബില്‍ഡിങ് പെര്‍മിറ്റ്, കംപ്ലീഷന്‍, ക്രമവത്ക്കരണം, വ്യാപാര- വാണിജ്യ -വ്യവസായ -സേവന ലൈസന്‍സുകള്‍, സിവില്‍ രജിസ്ട്രേഷന്‍ നികുതികള്‍, ഗുണഭോക്തൃ പദ്ധതികള്‍, പദ്ധതി നിര്‍വഹണം, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍, മാലിന്യസംസ്‌കരണം, പൊതുസൗകര്യങ്ങളും പൊതുസുരക്ഷയും, ആസ്തി മാനേജ്മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നിവയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കിയതും  സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലെ പരാതികള്‍,…

Read More

പത്തനംതിട്ട :അറിയിപ്പുകള്‍ ( 30/08/2024 )

സ്പോട് അഡ്മിഷന്‍   ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐ  യില്‍ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് 31 ന് സ്പോട് അഡ്മിഷന്‍  നടക്കും. രാവിലെ 11 ന് മുമ്പ് രക്ഷാകര്‍ത്താവിനോടൊപ്പം  അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഫീസ് എന്നിവ സഹിതം പേര് രജിസ്റ്റര്‍ ചെയ്ത് അഡ്മിഷന്‍ നടപടികളില്‍ പങ്കെടുക്കണം. രജിസ്ട്രേഷന്‍ സമയം രാവിലെ ഒന്‍പത് മുതല്‍ 11 വരെ. ഫോണ്‍ :0479 2452210, 0479 2953150. അഭിമുഖം നടത്തും ആറന്മുള ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ളതും വരാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്കുള്ള അഭിമുഖം സെപ്റ്റംബര്‍ നാലു മുതല്‍ ഏഴു വരെ പന്തളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ (കുളനട) പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ചവരില്‍ ഇനിയും അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ സെപ്റ്റംബര്‍ രണ്ടിന് മുമ്പ്  പന്തളം ഐ.സി.ഡി.എസ്…

Read More

പത്തനംതിട്ട അറിയിപ്പുകള്‍ ( 09/08/2024 )

മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ കോഴ്സ് അസാപ്പ് കേരളയും കൊച്ചിന്‍ ഷിപ്പ്‌യാഡും ചേര്‍ന്നുള്ള മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍  ആദ്യ രണ്ടുമാസത്തെ ക്ലാസ് അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക്  കോളജിലും കൊച്ചിന്‍ ഷിപ്പ്‌യാഡിലുമാണ് പരിശീലനം. പരിശീലനം വിജയിക്കുന്നവര്‍ക്ക് ഷിപ്പ്‌യാഡില്‍ ഒരു വര്‍ഷത്തേയ്ക്ക് സ്‌റ്റൈപന്റോടുകൂടിയുള്ള അപ്രന്റിസ്ഷിപ്പും ലഭിക്കും. 14514 രൂപയാണ് ഫീസ്. ലിങ്ക് – https://forms.gle/7dXQryrCAVpFZJ-sr7 ഫോണ്‍: 7736925907/9495999688 സ്വയംതൊഴില്‍ ശില്പശാല അടൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സ്വയംതൊഴില്‍ പദ്ധതികളുടെ ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 14 ന് പഞ്ചായത്ത് ഹാളില്‍ രാവിലെ 9.30 ന് തുടക്കമാകും. അപേക്ഷാഫോമുകളുടെ വിതരണവും സ്വയംതൊഴില്‍ പദ്ധതികളില്‍ ഭാഗമാകാന്‍ താല്‍പര്യമുള്ള, നിലവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍  ഇല്ലാത്തവര്‍ക്കായുള്ള രജിസ്ട്രേഷന്‍ ക്യാമ്പും നടക്കും. ഫോണ്‍ : 04734-224810, 9048784232. ബിബിഎ അഡ്മിഷന്‍ അടൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിംഗ് കോളജില്‍…

Read More

പത്തനംതിട്ട അറിയിപ്പുകള്‍

അഡ്മിഷന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (ജിഡിഎ) കോഴ്‌സിന്റെ അടുത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. 300 മണിക്കൂര്‍ ആണ് കോഴ്‌സിന്റെ കാലാവധി. ദേശീയ തലത്തില്‍ എന്‍എസ്‌ക്യുഎഫ് അംഗീകാരമുള്ള ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അവസരം ലഭിക്കും. കുറഞ്ഞ യോഗ്യത പത്താം ക്ലാസ് പാസായവര്‍. തിരുവല്ല അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വച്ചാണ് കോഴ്‌സ് നടത്തുക. 30 സീറ്റാണ് ഒരു ബാച്ചില്‍ ഉണ്ടാവുക. രജിസ്റ്റര്‍ ചെയ്യാനായി ലിങ്ക് ക്ലിക് ചെയ്യുക: https://asapmis.asapkerala.gov.in/Forms/Student/Common/3/25. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി ഏഴിനു മുന്‍പ് ഫോണില്‍ അറിയിക്കണം. ഫോണ്‍: 8592086090, 9495999668. ഇമെയില്‍: [email protected]. പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ അഡ്മിഷന്‍ എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍/ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എന്നിവിടങ്ങളില്‍ മെറിറ്റിലും റിസര്‍വേഷനിലും പ്രവേശനം നേടിയ…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

  കാലവര്‍ഷത്തെ നേരിടാന്‍ ജില്ല സജ്ജം: മന്ത്രി വീണാ ജോര്‍ജ്   കാലവര്‍ഷത്തെ നേരിടാന്‍ ജില്ല പൂര്‍ണസജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാലവര്‍ഷത്തിന് മുന്നോടിയായുള്ള തയാറെടുപ്പുകള്‍ കാര്യക്ഷമമായി നടക്കുന്നത് ഉറപ്പാക്കുന്നതിനായി ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  ജില്ലയില്‍ പൊതു ജാഗ്രതയുണ്ടാകണം.  വേനല്‍ മഴ കൂടുതല്‍ ലഭിച്ചതിനാല്‍ കാലവര്‍ഷത്തില്‍ വെള്ളപൊക്ക സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ക്കണ്ട് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് നെല്ല് സംഭരണം പൂര്‍ത്തീകരിക്കണമെന്ന് അഡ്വ. മാത്യു.ടി.തോമസ് എംഎല്‍എ പറഞ്ഞു. ജില്ലയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളം ഒഴുകി പോകാനുള്ള തടസങ്ങള്‍ മാറ്റണം. റെയില്‍വേയുടെ അടിപ്പാതകളിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണം.       അടഞ്ഞുകിടക്കുന്ന ഓടകളില്‍ വെള്ളം ഒഴുകി പോകാന്‍ തടസമായിട്ടുള്ള മാലിന്യം നീക്കം ചെയ്യണമെന്നും എംഎല്‍എ നിര്‍ദേശിച്ചു. മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ സാധ്യത ഉള്ള സ്ഥലങ്ങളില്‍ പ്രത്യേക…

Read More