പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ യുവജന സംഗമം സംഘടിപ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പി.എസ്.സി റാങ്ക് ജേതാക്കളുടെ സമരത്തിന്‍റെ മറവിൽ കേരളത്തിൽ പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ പ്രേരിത സമരത്തിന്‍റെ പൊള്ളത്തരം തുറന്നു കാട്ടുന്നതിനും യുഡിഎഫ് നുണപ്രചാരണത്തിനുമെതിരെ ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പത്തനംതിട്ടയിൽ യുവജന സംഗമം സംഘടിപ്പിച്ചു. ആയിരങ്ങൾ അണിനിരന്ന യുവജനറാലിയും സംഘടിപ്പിച്ചു. ”കള്ളം പറയുന്ന പ്രതിപക്ഷം, നേര് പറയുന്ന പി.എസ്.സി കണക്കുകൾ” എന്ന മുദ്രാവാക്യമുയർത്തിയാണ് യുവജന സംഗമം സംഘടിപ്പിച്ചത്. ജില്ലാ സ്‌റ്റേഡിയത്തിൽ നിന്നാണ് യുവജന റാലി ആരംഭിക്കുന്നത്. പുതിയ ബസ് സ്റ്റാൻഡിൽ പൊതുസമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാനപ്രസിഡന്‍റ് എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് സംഗേഷ് ജി നായർ അധ്യക്ഷനായി. ജില്ലാസെക്രട്ടറി പി സതീഷ് കുമാർ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ആർ ഉണ്ണികൃഷ്ണപിള്ള, ജില്ലാ…

Read More