പത്തനംതിട്ടയില്‍ 60 പേര്‍ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടിയുടെ മൊഴി: അഞ്ചു പേര്‍ പിടിയില്‍

  konnivartha.com: പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായ കേസില്‍ പോലീസ് പിടിയിലായത് അഞ്ചു പേര്‍. അഞ്ചാം പ്രതി പത്തനംതിട്ട സ്‌റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത മറ്റൊരു പോക്‌സോ കേസില്‍ ജയിലിലാണ്. പ്രക്കാനം വലിയവട്ടം പുതുവല്‍ തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി.കെ. വിനീത് (30), കൊച്ചുപറമ്പില്‍ കെ. അനന്ദു (21), അപ്പു ഭവനത്തില്‍ അച്ചു ആനന്ദ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചാം പ്രതി ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി(ശ്രീനി-24) പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലെ മറ്റൊരു പോക്‌സോ കേസില്‍ ജയിലിലാണ്. പ്രതികളെ രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി രാത്രി തന്നെ റാന്നി മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കി. 13-ാം വയസില്‍ സുബിന്‍ ആണ് ആദ്യമായി പീഡിപ്പിച്ചത്. മിക്കപ്പോഴും സംഘം ചേര്‍ന്നായിരുന്നു…

Read More