konnivartha.com : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ പരാതിപ്രകാരമെടുത്ത കേസിൽ ഓട്ടോ ഡ്രൈവറെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി അരുവാപ്പുലം കൊക്കാതോട് അപ്പൂപ്പൻതോട് അപ്സര ഭവനിൽ വിജയന്റെ മകൻ ഓട്ടോ ഡ്രൈവറായ തത്ത എന്നു വിളിക്കുന്ന അനിൽകുമാ(49) റിനെയാണ് റിമാൻഡ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് 6.30 ന് കോന്നി ടൗണിൽ നിന്ന് പെൺകുട്ടിയെ തന്റെ ഓട്ടോയിൽ കയറ്റി വീട്ടിലേക്ക് വിടാമെന്ന് പറഞ്ഞ് കൊണ്ടുപോകുകയും, തുടർന്ന് അപ്പൂപ്പൻതോട് എന്ന സ്ഥലത്ത് വിജനമായ ജബ്ബാർ വളവിൽ വെച്ച് ഓട്ടോ റിക്ഷ നിർത്തിയശേഷം കയറിപ്പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടിയുടെ പരാതിയിൽ മൊഴി രേഖപ്പെടുത്തി പോക്സോ നിയമം ഉൾപ്പെടുത്തി കേസെടുത്ത കോന്നി പോലീസ് വ്യാഴാഴ്ച്ച വൈകിട്ട് 6 മണിക്ക് കോന്നി ടൗണിൽ നിന്നും ഇയാളെ പിടികൂടി, ഓട്ടോ പിടിച്ചെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു,…
Read More