പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി

  konnivartha.com: അരുവാപ്പുലം ഗ്രാമ പഞ്ചായത്തിന്റെയും കല്ലേലി സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ എട്ടാം വാര്‍ഡ്‌ കേന്ദ്രീകരിച്ച് മുറ്റാക്കുഴി 12 ആം നമ്പർ അംഗൻവാടിയിൽ വെച്ച് പകർച്ച വ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. അതിരുങ്കൽ വാർഡ്‌ മെമ്പർ അമ്പിളി സുരേഷ് ഉദ്ഘാടനംനിർവഹിച്ച ചടങ്ങിൽ മുറ്റാക്കുഴി അംഗൻ വാടി ടീച്ചർ ഷീജ സ്വാഗതം ആശംസിച്ചു. പകർച്ച വ്യാധി പ്രതിരോധം ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ മെഡിക്കൽ ഓഫീസർ ഡോ. സുദീന എസ് ബോധവത്കരണ ക്ലാസ്സ്‌ നടത്തി, രാവിലെ 10 മണി മുതൽ 2 മണി വരെ നടന്ന ക്യാമ്പിൽ അറുപതോളം പേർ പങ്കെടുത്തു.

Read More