പക്ഷാഘാത ചികിത്സയിൽ അപൂർവ്വ നേട്ടവുമായി മേയ്ത്ര :  ഇന്ത്യയിൽ ഇതാദ്യം

“കേരളത്തിലെ പക്ഷാഘാത രോഗികളിൽ പത്ത് ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് ശരിയായ സമയത്ത് ചികിത്സ ലഭിക്കുന്നത് ”  കോന്നി വാര്‍ത്ത ഡോട്ട് കോം : പക്ഷാഘാതം മൂലം ശരീരത്തിന്‍റെ ഒരു വശം പൂർണ്ണമായും തളർന്ന വിദേശ വനിതയ്ക്ക് ഒരു മാസത്തിന് ശേഷം നടത്തിയ ന്യൂറോ ഇന്റർവെൻഷൻ ചികിത്സയിലൂടെ അപൂർവ്വ നേട്ടം കൈവരിച്ച് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ. എൻ‌ഡോവാസ്കുലർ റിവാസ്കുലറൈസേഷൻ അഥവാ എൻ‌ഡോവാസ്കുലർ ഇൻട്രാക്രാനിയൽ സിടിഒ ആൻജിയോപ്ലാസ്റ്റി ആൻഡ് സ്റ്റെന്റിംഗ് എന്ന അത്യാധുനിക പിൻഹോൾ പ്രൊസീജിയറിലൂടെയാണ് പക്ഷാഘാതത്തിൽ സംസാരശേഷി നഷ്ടമാവുകയും ശരീരത്തിന്‍റെ വലതുഭാഗം പൂർണ്ണമായും തളർന്നു കിടപ്പിലാവുകയും ചെയ്ത ഒമാനിൽ നിന്നുള്ള 64 വയസ്സുള്ള ഷംസ മുഹമ്മദ് ഹിലാൽ അൽ ബലൂഷിയ്ക്ക് പുതുജീവൻ ലഭിച്ചത്. രക്തത്തിലെ പ്ലേറ്റ് ലെറ്റുകൾ കുറയുന്ന അസുഖമായ ഇഡിയൊപതിക് ത്രോംബോസൈറ്റോപീനിക് പർപൂറ( ഐടിപി) എന്ന അസുഖവും രോഗിയ്ക്കുള്ളതിനാൽ ചികിത്സയ്ക്ക് അപകടസാധ്യത കൂടുതലായിരുന്നെങ്കിലും വിജയകരമായി പൂർത്തിയാക്കാൻ…

Read More