നൂറു ദിവസത്തെ തൊഴിലവസരങ്ങള്‍ ഉറപ്പാക്കണം: ആന്റോ ആന്റണി എംപി

തൊഴിലുറപ്പ് പദ്ധതിയില്‍ നൂറു ദിന തൊഴിലവസരങ്ങള്‍ ഉറപ്പാക്കണമെന്ന് ആന്റോ ആന്റണി എംപി  പറഞ്ഞു. കളക്‌ട്രേറ്റില്‍ നടന്ന ജില്ലാ വികസന ഏകോപന നിരീക്ഷണ സമിതി(ദിഷാ)യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംപി. തൊഴിലുറപ്പ് പദ്ധതിയെ വിശാലമായ അര്‍ഥത്തില്‍ സമീപിക്കണം. നൂറു ദിവസത്തെ തൊഴിലവസരങ്ങള്‍ ഉറപ്പാക്കണം.   സംസ്ഥാന തലത്തില്‍ മഹാത്മ ഗാന്ധി തൊഴിലുറപ്പു പദ്ധതി നടത്തിപ്പില്‍ പുരാസ്‌കാരത്തിന് തിരഞ്ഞെടുത്ത നെടുമ്പം, മൈലപ്ര, റാന്നി അങ്ങാടി, കടമ്പനാട്, ഏഴംകുളം എന്നീ അഞ്ച് പഞ്ചായത്തുകളെ എംപി അഭിനന്ദിച്ചു.     തൊഴിലുറപ്പു പദ്ധതി നടത്തിപ്പില്‍ മോശം പ്രകടനം നടത്തിയ പത്തോളം പഞ്ചായത്തുകളെ എംപി വിമര്‍ശിച്ചു. കേന്ദ്ര പദ്ധതികളുടെ പൂര്‍ണമായുള്ള പ്രവര്‍ത്തന നേട്ടം ജില്ലയില്‍ കൈവരിക്കാനാകണമെന്നും പദ്ധതികള്‍ക്ക് അനുവദിക്കുന്ന മുഴുവന്‍ ഫണ്ടും വിനിയോഗിക്കുന്നത് ഉറപ്പാക്കണമെന്നും ജില്ലാ നിര്‍വഹണ ഉദ്യോഗസ്ഥരോട് എംപി പറഞ്ഞു.     എസ്‌സി, എസ്ടി വിഭാഗങ്ങള്‍ തൊഴില്‍ മേഖലയിലെ സാന്നിധ്യം ശക്തമാക്കണം. പട്ടികവര്‍ഗ വിഭാഗത്തിന്…

Read More