നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 67.17 ശതമാനം പോളിംഗ് രേഖപ്പെടുത്തി.(അന്തിമ കണക്കില്‍ മാറ്റം ഉണ്ടായേക്കാം). 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 71.67 ശതമാനമായിരുന്നു ജില്ലയിലെ പോളിംഗ്. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി ആകെയുള്ള 10,54,100 വോട്ടര്‍ന്മാരില്‍ 7,08,126 പേര്‍ വോട്ട് ചെയ്തു. 3,43,101 പുരുഷന്മാരും 3,65,021 സ്ത്രീകളും 4 ട്രാന്സ്ജെന്ഡര്മാരും വോട്ട് ചെയ്തു. 5,00,163 പുരുഷന്മാരും 5,53,930 സ്ത്രീകളും ഏഴ് ട്രാന്സ്ജന്ഡര്മാരുമാണ് ജില്ലയില്‍ ആകെ വോട്ടര്മാരായുള്ളത്. നിയോജക മണ്ഡലാടിസ്ഥാനത്തില് ഏറ്റവും കൂടുതല് വോട്ടിംഗ് ശതമാനം അടൂരാണ്. 72.03 ശതമാനം. കുറവ് തിരുവല്ലയിലും-63.34 ശതമാനം. മറ്റു മണ്ഡലങ്ങളായ റാന്നി – 63.82, ആറന്മുള – 65.45, കോന്നി – 71.41 എന്നിങ്ങനെയാണ് വോട്ടിംഗ് ശതമാനം. 2016 ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പില് തിരുവല്ല നിയോജമണ്ഡലത്തില് 69.29 ശതമാനവും, റാന്നിയില് 70.38 ശതമാനവും, ആറന്മുളയില് 70.96 ശതമാനവും, കോന്നിയില് 73.19…
Read Moreടാഗ്: നിയമസഭാ തെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയില്‍ രണ്ടു പത്രികകള്‍ കൂടി സമര്‍പ്പിച്ചു
നിയമസഭാ തെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയില്‍ രണ്ടു പത്രികകള്‍ കൂടി സമര്‍പ്പിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ (മാര്‍ച്ച് 16) സമര്‍പ്പിച്ചത് രണ്ട് പത്രികകള്‍. കോന്നി നിയോജക മണ്ഡലത്തിലും തിരുവല്ല നിയോജക മണ്ഡലത്തിലുമാണ് ഓരോ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. കോന്നി നിയോജക മണ്ഡലത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ ഒരു സെറ്റ് പത്രികയും തിരുവല്ല നിയോജക മണ്ഡലത്തില്‍ ഡെമോക്രാറ്റിക്ക് സോഷ്യല് ജസ്റ്റിസ് പാര്ട്ടി സ്ഥാനാര്‍ഥി വിനോദ്കുമാര് ഒരു സെറ്റ് പത്രികയുമാണ് സമര്‍പ്പിച്ചത്.
Read More