നാളെ ചിങ്ങം ഒന്ന് : കോന്നി കല്ലേലി കാവില്‍ നവാഭിഷേകവും വിത്ത് സമർപ്പണവും

  നാളെ ചിങ്ങം ഒന്ന് : കോന്നി കല്ലേലി കാവില്‍ നവാഭിഷേകവും വിത്ത് സമർപ്പണവും   കോന്നി വാര്‍ത്ത ഡോട്ട് കോം : കാർഷിക വിളകളിൽ നൂറ് മേനി വിളവ് കൊയ്യാൻ 999 മലകള്‍ക്ക് അധിപനായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ അനുഗ്രഹം തേടി നൂറ്റാണ്ടുകളായി ദ്രാവിഡ ജനത ആചാരിച്ചു വരുന്ന വിള സമർപ്പണം നാളെ ( 17/08/2021) ചിങ്ങ പുലരിയിൽ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നടക്കും. ആദി ദ്രാവിഡ ജനത തമിഴ്നാട്ടിലെ രാജപാളയത്തെ വയലുകളിൽ വിളയിച്ചെടുത്ത നെൽ കറ്റകൾ ആചാര അനുഷ്ടാനത്തോടെ കല്ലേലി കാവിൽ എത്തിച്ചു.ഈ നെൽ മണികൾ നാളെ രാവിലെ 6 മണിയ്ക്ക് പൂജിച്ചു ചാർത്തുകയും തുടർന്ന് ഭക്ത ജനത്തിന് പ്രസാദമായി നൽകുകയും ചെയ്യും. ഈ നെൽവിത്തുകൾ ഭവനങ്ങളിൽ വിതയ്ക്കുകയും വിളവെത്തുമ്പോൾ കാവിലേക്ക് തിരികെ സമർപ്പിക്കുകയും ചെയ്യും. ആദി ദ്രാവിഡ നാഗ…

Read More