നാടിന് ഉത്സവമായി “ഗംഗാ കുടിവെള്ള പദ്ധതി ” സമർപ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമ പഞ്ചായത്ത് മുൻകൈയെടുത്ത് ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രത്യേക സഹായത്തോടെയാണ് പദ്ധതി പൂർത്തീകരിക്കുന്നത്. 120 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന ബ്രഹത് പദ്ധതിയ്ക്കാണ് ആരംഭമാകുന്നത്. മുടങ്ങികിടന്ന പദ്ധതിക്കാണ് ഇപ്പോൾ പഞ്ചായത്ത് ഭരണ സമിതി ഇടപെട്ട് പൂർത്തിയാക്കുന്നത് . കോന്നി ഗ്രാമ പഞ്ചായത്തിലെ ചിറ്റൂർ മുക്ക് കേന്ദ്രീകരിച്ചുള്ള വാർഡ് 18 ലെ 100 കുടുംബങ്ങളിലെ ഗുണഭോക്താക്കളും പ്രമാടം ഗ്രാമ പഞ്ചായത്തിലെ വാർഡ് 5 ലെ 20 കുടുംബങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. കോന്നി – പ്രമാടം ഗ്രാമ പഞ്ചായത്തുകളുടെ സംയുക്ത ഇടപെടീല്‍ ഫലമായിട്ടാണ് പദ്ധതി പൂർണ്ണതയിൽ എത്തുന്നത്. 2007 ൽ തുടക്കം കുറിച്ച് പ്രാധമിക നടപടികൾ ആരംഭിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും തുടർനടപടി ക്രമങ്ങൾ സാങ്കേതിക കാരണങ്ങളാൽ മുടങ്ങി പോയിരുന്നു തുടർനടപടിയുടെ ഭാഗമായി 2014 – 15 വാർഷിക പദ്ധതിയിൽ വാട്ടർ…

Read More