konnivartha.com : പത്തനംതിട്ട നഗരഹൃദയത്തിലെ നവീകരിച്ച ശബരിമല ഇടത്താവളം നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്തു. മുൻ വർഷങ്ങളെക്കാൾ മികച്ച സൗകര്യങ്ങളാണ് തീർത്ഥാടകർക്കായി ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാർഡ് കൗൺസിലർ ഷൈലജ അദ്ധ്യക്ഷയായിരുന്നു. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജറി അലക്സ്, ഇന്ദിരാമണിയമ്മ, എസ് ഷമീർ, നഗരസഭാ പ്രതിപക്ഷ നേതാവ് ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ് , മുൻ നഗരസഭാദ്ധ്യക്ഷന്മാരായ എ സുരേഷ് കുമാർ, റോസ്ലിൻ സന്തോഷ്, വാർഡ് കൗൺസിലർമാരായ ശോഭ കെ മാത്യു, പി കെ അർജുനൻ, അയ്യപ്പസേവാ സമാജം പ്രതിനിധി അഡ്വ.ജയൻ, നഗരസഭാ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സ്ഥിരം അന്നദാനപ്പന്തൽ, പാചകപ്പുര, വിറകുപുര എന്നിവ നഗരസഭ പുതുതായി നിർമ്മിച്ചു. അയ്യപ്പന്മാർക്ക് വിരിവക്കാനുള്ള ഡോർമിറ്ററികളിലെ വൈദ്യുതീകരണം, വെള്ളമെത്തിക്കാനുള്ള സൗകര്യം, ശുചി മുറികൾ തുടങ്ങിയവ നവീകരിച്ചു. ആവശ്യമായ ഫാനുകളും…
Read More