നദികളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു: അച്ചൻകോവിൽ:മണിമല(21/07/2025 )

  അപകടകരമായ രീതിയിലെ ജലനിരപ്പിനെ തുടർന്ന് താഴെ പറയുന്ന നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. മഞ്ഞ അലർട്ട് പത്തനംതിട്ട: അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ- ജലനിരപ്പ് ഉയരുന്നു), മണിമല (തോണ്ട്ര {വള്ളംകുളം} സ്റ്റേഷൻ ജലനിരപ്പ് ഉയരുന്നു) യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. photo:file 

Read More