ശബരിമലയില്‍ കൂടുതല്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ആവശ്യം ഇല്ലെന്നു കേരള മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു .സന്നിധാനത്ത് വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടാകണം .അതിനു ബ്രഹത് കെട്ടിടം ആവശ്യം ഇല്ല .തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ നേടി കൊടുക്കണം .വികസനത്തിന്റെ പേരില്‍ ശബരിമലയില്‍ കൂടുതല്‍ കെട്ടിടം വേണ്ട .ശബരിമലയെ ദേശിയ തീര്‍ഥാടന കേന്ദ്രമ്മാക്കണം എന്ന് കേന്ദ്രത്തോട് ആവശ്യ പ്പെടും ദേശീയ തീർത്ഥാടന കേന്ദ്രമെന്ന പദവിയേക്കാൾ മുകളിലാണ് ശബരിമല ക്ഷേത്രത്തിന്റെ സ്ഥാനം. മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഒരുക്കം സന്നിധാനത്ത് അവലോകനം ചെയ്തു. ശബരിമല സീസണിനു മുന്നോടിയായി ചെയ്യേണ്ട പ്രവൃത്തികൾ വേഗം പൂർത്തിയാക്കാൻ നിർദേശം നൽകി. ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ പ്രയാസം പരമാവധി ലഘൂകരിക്കാനാവണം. കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ച പിഴവ് പരിഹരിച്ച് പൂർണതയ്ക്കായി ശ്രമിക്കണം. തീർത്ഥാടകർക്ക് കുടിവെള്ളം നൽകുന്നതിന് ജലവിഭവ വകുപ്പ് കിയോസ്കുകൾ സ്ഥാപിച്ചതും ദേവസ്വം ബോർഡ് മറ്റു…
Read More