രാഷ്ട്രപതി ആറാമത് ദേശീയ ജല പുരസ്കാരങ്ങളും ജൽ സഞ്ചയ്-ജൻ ഭാഗിദാരി പുരസ്കാരങ്ങളും സമ്മാനിച്ചു രാഷ്ട്രപതി ദ്രൗപദി മുർമു ആറാമത് ദേശീയ ജല പുരസ്കാരങ്ങളും ജൽ സഞ്ചയ്-ജൻ ഭാഗിദാരി പുരസ്കാരങ്ങളും സമ്മാനിച്ചു.നദീതടങ്ങളിലും കടൽത്തീരങ്ങളിലും മറ്റ് ജലസ്രോതസ്സുകൾക്ക് ചുറ്റും മനുഷ്യർ സമൂഹമായി സ്ഥിരതാമസമാക്കിയതിൻ്റെ കഥയാണ് മനുഷ്യ നാഗരികതയുടെ കഥയെന്ന് ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യത്തിൽ നദികളും തടാകങ്ങളും മറ്റ് ജലസ്രോതസ്സുകളും ബഹുമാനിക്കപ്പെടുന്നു. നമ്മുടെ ദേശീയ ഗീതത്തിൽ ബങ്കിം ചന്ദ്ര ചാറ്റർജി ആദ്യം എഴുതിയ വാക്ക് ‘സുജലാം’ എന്നാണ്. “സമൃദ്ധമായ ജലസ്രോതസ്സുകളാൽ അനുഗ്രഹിക്കപ്പെട്ടവർ” എന്നാണ് ഇതിനർത്ഥം. ഈ വസ്തുത നമ്മുടെ രാജ്യത്തിൻ്റെ ജലത്തിനുള്ള മുൻഗണനയെ പ്രതിഫലിപ്പിക്കുന്നു. ജലത്തിൻ്റെ കാര്യക്ഷമമായ ഉപയോഗം ആഗോള അനിവാര്യതയാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ജലസ്രോതസ്സുകൾ പരിമിതമായതിനാൽ ജലത്തിൻ്റെ കാര്യക്ഷമമായ ഉപയോഗം നമ്മുടെ രാജ്യത്തിന് കൂടുതൽ നിർണ്ണായകമാണ്. പ്രതിശീർഷ ജലലഭ്യത വലിയൊരു വെല്ലുവിളിയാണ്.…
Read More