തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും( 17/10/2025 ).വൈകിട്ട് 4ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുലാമാസം ഒന്നിന് (ശനിയാഴ്ച) രാവിലെ അഞ്ചിന് ദർശനത്തിനായി നട തുറക്കും. ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും 18ന് രാവിലെ സന്നിധാനത്ത് നടക്കും. തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബർ 22ന് രാഷ്ട്രപതി ദൗപതി മുർമു ശബരിമല ദർശനം നടത്തും. രാഷ്ട്രപതിയെ വരവേൽക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരംഭിച്ചു. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് 22ന് ദർശനത്തിന് നിയന്ത്രണമുണ്ട്. ഒക്ടോബർ 21നാണ് ശ്രീചിത്തിര ആട്ടതിരുനാൾ.
Read Moreടാഗ്: തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം നാളെ തുറക്കും
തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ ( 17/10/2023) തുറക്കും
konnivartha.com/ പത്തനംതിട്ട : തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ കെ ജയരാമൻ നമ്പൂതിരി നട തുറക്കും. നാളെ പ്രത്യേക പൂജകൾ ഉണ്ടായിരിക്കില്ല. തുടർന്നുള്ള ദിവസങ്ങളിൽ ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. 18 ന് രാവിലെ എട്ടിന് ഉഷ പൂജയ്ക്ക് ശേഷം ശബരിമലയിലേയ്ക്കും മാളികപ്പുറത്തേക്കുമുള്ള പുതിയ മേൽശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് നടക്കും. നറുക്കെടുപ്പിൽ ശബരിമലയിലേയ്ക്ക് 17 പേരും മാളികപ്പുറത്തേയ്ക്ക് 12 പേരുമാണുള്ളത്. പന്തളം കൊട്ടാരത്തിലെ വൈദേഹും നിരുപമ ജി വർമയും നറുക്കെടുക്കും.ശബരിമല തുലാമാസപൂജ പ്രമാണിച്ച് സ്പെഷ്യൽ സർവീസുകൾ ഒരുക്കി കെഎസ്ആർടിസി. ഈ മാസം 18 മുതൽ 22-ാം തീയതി വരെയാണ് കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവീസ് ഒരുക്കിയിരിക്കുന്നത്.
Read Moreതുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം നാളെ തുറക്കും
തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനു തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ കാർമികത്വത്തിൽ മേൽശാന്തി എ കെ സുധീർ നമ്പൂതിരി ശ്രീകോവിൽ തുറക്കും. വെള്ളിയാഴ്ച പ്രത്യേകപൂജകളില്ല. ശനിയാഴ്ച പുലർച്ചെ അഞ്ചിനു നട തുറക്കും. ശനിയാഴ്ച മുതൽ 21 വരെ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദിവസം 250 പേർക്കാണ് ദർശനം. ശനിയാഴ്ച രാവിലെ 8ന് ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. ഒമ്പതു പേരാണ് ശബരിമല മേൽശാന്തിയുടെ അന്തിമ യോഗ്യതാ പട്ടികയിലുള്ളത്. നവംബർ 15ന് ആരംഭിക്കുന്ന മണ്ഡല––മകരവിളക്ക് തീർഥാടനം മുതൽ ഒരു വർഷമാണ് പുതിയ മേൽശാന്തിമാരുടെ കാലാവധി. ഇരുവരും നവംബർ 15ന് ചുമതല ഏറ്റെടുക്കും. വൃശ്ചികം ഒന്നായ 16ന് നട തുറക്കുന്നത് പുതിയ മേൽശാന്തിമാരാകും. തുലാമാസ പൂജ പൂർത്തിയാക്കി 21 ന് രാത്രി നടയടയ്ക്കും. ഡിസംബർ 26ന് മണ്ഡലപൂജയും ജനുവരി 14ന് മകരവിളക്കും നടക്കും.
Read More