konnivartha.com:റവന്യൂ, സർവേ – ഭൂരേഖ വകുപ്പുകളിലെ മികച്ച ജീവനക്കാർക്കുള്ള 2024ലെ റവന്യൂ അവാർഡുകൾ റവന്യൂ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിനാണ് മികച്ച ജില്ലാ കളക്ടർക്കുള്ള പുരസ്കാരം. തിരുവനന്തപുരം കളക്ടറേറ്റ് മികച്ച കളക്ടറേറ്റായും തെരഞ്ഞെടുത്തു. വില്ലേജ് ഓഫിസർ മുതൽ ജില്ലാ കളക്ടർവരെയുള്ള ഉദ്യോഗസ്ഥർക്കും വിവിധ ഓഫിസുകൾക്കും സർവേ – ഭൂരേഖാ വകുപ്പിലെ വിവിധ തസ്തികയിലുള്ള ജീവനക്കാർക്കുമാണു പുരസ്കാരങ്ങൾ നൽകുന്നത്. ഫെബ്രുവരി 24നു വൈകിട്ടു നാലിനു കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന റവന്യൂ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും. തലശേരി സബ് കളക്ടർ സന്ദീപ് കുമാറാണ് മികച്ച സബ് കളക്ടർ. മികച്ച ആർ.ഡി.ഒയായി പാലക്കാട് ആർ.ഡി.ഒ. ഡി. അമൃതവല്ലിയും മികച്ച റവന്യൂ ഡിവിഷണൽ ഓഫിസായി പാലക്കാട് ആർ.ഡി.ഒ. ഓഫിസും തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി കളക്ടർ വിഭാഗത്തിൽ ഡെപ്യൂട്ടി കളക്ടർ…
Read More