പൊതുസ്ഥാപനങ്ങളുടെ വസ്തുവകകളിലോ കെട്ടിടങ്ങളിലോ തിരഞ്ഞെടുപ്പ് പരസ്യം പാടില്ല • പ്രചരണത്തിന് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രം 1. തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുന്നതിനോ പതിക്കുന്നതിനോ എഴുതുന്നതിനോ വരയ്ക്കുന്നതിനോ ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ പേരും സ്ഥാപനപേരും പരസ്യത്തോടൊപ്പം ചേർക്കണം. 2. നിലവിലുള്ള നിയമങ്ങൾ അനുശാസിക്കുന്നതിന് വിരുദ്ധമായി പരസ്യം സ്ഥാപിക്കുവാനോ പതിക്കുവാനോ എഴുതുവാനോ വരയ്ക്കുവാനോ പാടില്ല. 3. മറ്റൊരു രാഷ്ട്രീയ കക്ഷിയോ സ്ഥാനർഥിയോ നിയമാനുസൃതം സ്ഥാപിച്ചിട്ടുള്ള പരസ്യം വികൃതമാക്കുകയോ മലിനമാക്കുകയോ മറയ്ക്കുയോ ചെയ്യുന്ന രീതിയിൽ തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുവാനോ പതിക്കുവാനോ എഴുതുവാനോ വരയ്ക്കുവാനോ പാടില്ല. 4. വ്യക്തികളെ അധിക്ഷേപിക്കുന്നതും അശ്ലീലകരവും അപകർത്തീപ്പെടുത്തുന്നതും പ്രകോപനപരമായതും മതവികാരം ഉണർത്തുന്നതും വ്രണപ്പെടുത്തുന്നതും കൊലപതകദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ബീഭത്സമായ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതുമായ തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുവാനോ പതിക്കുവാനോ എഴുതുവാനോ വരയ്ക്കുവാനോ പാടില്ല. 5. വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പൊതുജനങ്ങൾക്കും മാർഗ്ഗതടസം ഉണ്ടാകുന്നതോ മാർഗ്ഗതടസത്തിനു കാരണമാകുന്നതോ ആയ രീതിയിലോ വാഹനങ്ങൾ സുഗമമായി…
Read More