തപാൽ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിച്ചു :കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ ഉദ്ഘാടനം ചെയ്തു

  konnivartha.com: യുവാക്കളുടെ ശക്തീകരണത്തിനും രാഷ്ട്ര വികസനത്തിൽ അവരുടെ പങ്കാളിത്തത്തിനും റോസ്ഗാർ മേള പ്രേരക ശക്തിയാണെന്ന് കേന്ദ്ര ഭക്ഷ്യസംസ്‍കരണവകുപ്പ് മന്ത്രി ചിരാഗ് പാസ്വാൻ. ദേശീയ തല റോസ്‌ഗാർ മേളയുടെ ഭാഗമായി തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ   തിരുവനന്തപുരം തൈക്കാട് രാജീവ്‌ ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയിൽ സംഘടിപ്പിച്ച തൊഴിൽ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവജനക്ഷേമം, വികസനം, എന്നിവയോടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിബദ്ധതയിലേക്കുള്ള ചുവട് വെയ്പ്പാണ് റോസ്ഗാർ മേളയെന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനൊപ്പം ശക്തവും സമൃദ്ധവുമായ ഒരു ഇന്ത്യയെ കെട്ടിപ്പെടുക്കാനും, രാജ്യത്തെ ഉയർച്ചയിലേക്ക് കൊണ്ടു പോകുന്നതിനുമുള്ള പ്രതിബദ്ധതയാണ് റോസ്ഗാർ മേളയിലൂടെ പ്രതിഫലിക്കുന്നത്. പൊതു സേവനം യുവാക്കൾക്ക് പ്രാപ്യമാക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമാണ് ഈ സംരഭം. കേന്ദ്ര ഗവണ്മെന്റ് സർവീസിൽ ചെരുന്നവർക്ക് പരിശീലനം നൽകുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച കർമയോഗി പ്രാരംഭിനെക്കുറിച്ചും കേന്ദ്രമന്ത്രി…

Read More