തദ്ദേശ തെരഞ്ഞെടുപ്പ്: പ്രത്യേക ടീമിനെ നിയോഗിച്ചു; കണ്‍ട്രോള്‍ റൂം തുറന്നു

  തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചതായി ജില്ലാപോലീസ് മേധാവി അറിയിച്ചു. ജില്ലാ അഡിഷണല്‍ പോലീസ് സൂപ്രണ്ട് എ.യു സുനില്‍കുമാറിന്റെ മേല്‍നോട്ടത്തിലാണ് പ്രത്യേക ടീം പ്രവര്‍ത്തിക്കുക. ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി എ.സന്തോഷ്‌കുമാര്‍ ജില്ലാ നോഡല്‍ ഓഫീസറാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് പോലീസ് ഇലക്ഷന്‍ സെല്‍ രൂപവത്കരിച്ചതായും ജില്ലാപോലീസ് മേധാവി പറഞ്ഞു. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ജോസ് ഉള്‍പ്പെടെയുള്ളവര്‍ സെല്ലില്‍ അംഗങ്ങളാണ്. ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ സെല്ലില്‍ നിക്ഷിപ്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ സമാപിക്കുന്നവരെയുള്ള ഉപയോഗത്തിന് ഒരു ജീപ്പും ഒരു മോട്ടോര്‍ സൈക്കിളും അനുവദിച്ചിട്ടുണ്ട്. ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുമായി ബന്ധപ്പെട്ടാവും പ്രവര്‍ത്തിക്കുക. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍ 04682222927. കുറ്റകൃത്യങ്ങള്‍ കര്‍ശനമായി തടയും തദ്ദേശ പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ്…

Read More