തദ്ദേശ ഉപതിരഞ്ഞെടുപ്പ് -42 തദ്ദേശ വാർഡുകളുടെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ വാർഡുകളിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപട്ടിക www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിലും, ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭ/താലൂക്ക്/വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്. കരട് വോട്ടർപട്ടിക ഫെബ്രുവരി 16-ന് പ്രസിദ്ധീകരിച്ചിരുന്നു. അന്തിമ വോട്ടർപട്ടിക പ്രകാരം 1878 പുരുഷ•ാരും 2433 വനിതകളും ഉൾപ്പെടെ ആകെ 4331 പേരാണ് പുതിയതായി വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിൽ അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ കണ്ണറവിള, പൂവാർ ഗ്രാമപഞ്ചായത്തിലെ അരശുംമൂട്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ മരുതിക്കുന്ന്, കല്ലറ ഗ്രാമപഞ്ചായത്തിലെ കൊടിതൂക്കിയകുന്ന്, കൊല്ലം ജില്ലയിൽ വെളിയം ഗ്രാമപഞ്ചായത്തിലെ കളപ്പില, വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ മുളയറച്ചാൽ, ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ ക്ലാപ്പന കിഴക്ക്, പെരിനാട് ഗ്രാമപഞ്ചായത്തിലെ നാന്തിരിക്കൽ, ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം, പത്തനംതിട്ട ജില്ലയിൽ കോന്നി ഗ്രാമപഞ്ചായത്തിലെ ചിറ്റൂർ, കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വൃന്ദാവനം, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഈട്ടിച്ചുവട്, ആലപ്പുഴ ജില്ലയിൽ ഭരണിക്കാവ് ബ്ലോക്ക്…

Read More