ശരണം വിളികളോടെ, ശരണ വഴിയിലൂടെ, ശരണ മന്ത്രങ്ങള്‍ നാവില്‍ ഉണര്‍ത്തി മനസ്സില്‍ അഭൌമ ചൈതന്യത്തെ കുടിയിരുത്തി വീണ്ടും ഒരു വൃശ്ചികം കൂടി പടിവാതില്ക്കല് എത്തി .അയ്യപ്പ സ്വാമിയുടെ മണ്ഡലകാലം . വ്രത നിഷ്ടയിലൂടെ എല്ലാവരും സമന്മാരാണ് എന്ന് പഠിപ്പിക്കുന്ന തത്ത്വമസിയുടെ തിരുനടയിലേക്ക് ഭക്ത കോടികളുടെ പ്രഭാവം . പൊന്നമ്പലനട ഇന്നു തുറക്കും. സ്ഥാനം ഒഴിയുന്ന മേൽശാന്തി ടി.എം.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി വൈകിട്ട് അഞ്ചിനു തിരുനട തുറക്കുംവൈകിട്ട് ആറിനു ചാലക്കുടി കൊടകര മംഗലത്ത് അഴകത്തു മനയിൽ എ.വി.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ശബരിമലയിലും കൊല്ലം മൈനാഗപ്പള്ളി കല്ലേലിഭാഗം വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി സ്ഥാനമേൽക്കുംഡിസംബർ 26നു മണ്ഡലപൂജയ്ക്കു ശേഷം നട അടയ്ക്കും. മകരവിളക്കിനായി ഡിസംബർ 30നു തുറക്കും. ജനുവരി പതിനാലിനാണു മകരവിളക്ക്. ഇരുമുടി താകി ഒരു മനതാകി ഗുരു വിനമേവന്തോ ഇരുവിനെ തീര്‍ക്കും എമനെയും വെല്ലും തിരുവടിയെക്കാണവന്തോ പള്ളിക്കെട്ട് സബരിമലക്ക്…
Read More