ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) : സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു

ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) : സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു konnivartha.com : സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 2022 ലെ ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 835 (പുരുഷന്‍-559, വനിത-276) ഒഴിവുകളാണുള്ളത്. പ്ലസ് ടു വോ തത്തുല്യമോ ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 18-25 വയസ്സ് ( വയസ്സിളവ് സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.   കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ രാജ്യത്തുടനീളം 2022 സെപ്റ്റംബറില്‍ നടക്കും. പരീക്ഷാതീയതി പിന്നീട് എസ് എസ് സി വെബ്‌സൈറ്റ് വഴി അറിയിക്കും. ഓണ്‍ലൈന്‍ അപേക്ഷ മാത്രമേ സ്വീകരിക്കൂ. അപേക്ഷ ഫീസ് 100 രൂപ. എല്ലാ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്കും എസ് സി/എസ് ടി/ഭിന്നശേഷിക്കാര്‍ക്കും ഫീസ് ഒഴിവാക്കിയിട്ടുണ്ട്.   ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2022 ജൂണ് 16 രാത്രി 11 മണിയാണ്.…

Read More