konnivartha.com: സംസ്ഥാനത്തെ ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി മാറ്റന്നതിന്റെ ഭാഗമായി ജീനോമിക് ഡാറ്റയുടെ പ്രാപ്തിയും കേരളത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യവും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) നേതൃത്വത്തിൽ ആരംഭിച്ച കേരള ജീനോം ഡേറ്റാ സെന്റർ (കെജിഡിസി), ജീനോമിക് സീക്വൻസിംഗ് ആന്റ് ഡേറ്റാ ജനറേഷൻ പ്രോജക്ടകൾക്ക് ധനസഹായം നൽകാനുള്ള പരിപാടികൾക്ക് തുടക്കം കുറിക്കുന്നു. പ്ലാന്റ് ജീനോമിക്സ്, ആനിമൽ ജീനോമിക്സ്, മൈക്രോബയൽ ജീനോമിക്സ്, മറൈൻ ജീനോമിക്സ്, സിക്കിൾ സെൽ അനീമിയ, ഡെങ്കിപ്പനി, പകർച്ചവ്യാധിക്കെതിരെയുള്ള തയ്യാറെടുപ്പ് തുടങ്ങി മാരക രോഗാവസ്ഥയ്ക്കും മരണത്തിനും കാരണമാകുന്ന തീരാവ്യാധികളുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നും ധനസഹായത്തിന് അർഹരായ ശാസ്ത്രജ്ഞരെയും ഗവേഷകരെയും കണ്ടെത്താൻ, കെജിഡിസി അപേക്ഷകൾ ക്ഷണിക്കുന്നു. ഗ്രാന്റുകൾക്ക് സയന്റിഫിക് അഡ്വൈസറി ബോർഡ് അംഗീകാരം നൽകും. കൂടാതെ പ്രോജക്ടിന്റെ വ്യാപ്തിയും സാധ്യതയും…
Read More