ജില്ലാ വികസന സമിതി യോഗം

തിരുവല്ല-മല്ലപ്പള്ളി-ചേലാക്കൊമ്പ് റോഡ് വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടി പൂര്‍ത്തീകരണത്തിന് സമയക്രമം നിശ്ചയിക്കണമെന്ന് അഡ്വ. മാത്യു റ്റി തോമസ് എംഎല്‍എ നിര്‍ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട് ജില്ലാകളക്ടര്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കണമെന്നും എംഎല്‍എ പറഞ്ഞു. എംഎല്‍എ ആസ്തി വികസന ഫണ്ട് വിനിയോഗിക്കുന്ന പുറമറ്റം പഞ്ചായത്തിലെ അംഗന്‍വാടി കെട്ടിട നിര്‍മാണം പൂര്‍ത്തീകരിക്കണം.   തിരുവല്ല സബ് ട്രഷറി കെട്ടിടം നിര്‍മാണവുമായി ബന്ധപ്പെട്ട സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിക്കണം. ഉപദേശിക്കടവ് പാലവുമായി ബന്ധപ്പെട്ട റോഡ് നിര്‍മാണം തുടങ്ങണം. നിരണം കണ്ണശ്ശ സ്മാരകം സ്‌കൂള്‍, കുന്നന്താനം പാലയ്ക്കത്തകിടി സെന്റ് മേരീസ് ഹൈസ്‌കൂള്‍ എന്നിവയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ടവരുടെ പ്രത്യേക യോഗം വിളിക്കണം. തിരുവല്ല നഗരത്തില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണമെന്നും എംഎല്‍എ നിര്‍ദേശിച്ചു.…

Read More